കോംപസ്സ് അമേരിക്കൻ എസ്‌യുവി സ്പെഷ്യലിസ്റ്റുകളായ ജീപ്പിന്റെ ഇന്ത്യയിലെ പ്രധാന മോഡലാണ്. അതെ സമയം കോംപസ്സ് ശ്രേണിയിലെ അല്പം ഫ്രീക്കനാണ് ട്രെയിൽഹോക്ക് പതിപ്പ്. ഓഫ്റോഡിങ് സീരിയസ്സായി എടുക്കുന്നവരെ ഉദ്ദേശിച്ചാണ് കോംപസ്സ് ട്രെയിൽഹോക്ക്. ചെറിയ ഒരിടവേളയ്ക്ക് ശേഷം ട്രെയിൽഹോക്ക് ഇന്ത്യയിലേക്ക് തിരികെയെത്തുകയാണ്. വരവിന് മുന്നോടിയായി ടീസർ ചിത്രം ജീപ്പിന്റെ ഇന്ത്യ വെബ്‌സൈറ്റ് പ്രദർശിപ്പിക്കുന്നുണ്ട്.
ഡ്യുവൽ പർപ്പസ് ടയറുകൾ, പുതിയ അലോയ് ഡിസൈൻ, വർധിച്ച ഗ്രൗണ്ട് ക്ലിയറൻസ്, ചുവപ്പ് നിറത്തിലുള്ള ടോ ഹുക്കുകൾ ഇതൊക്കെയാണ് പുതിയ ട്രേയിൽഹോക്കിന്റെല ഫീച്ചേസ്, 170 ബി എച്ച്പി പവറും 350 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0-ലിറ്റർ ടർബോ-ഡീസൽ എൻജിനാണ് കോംപസ്സ് ട്രെയിൽഹോക്കിനെ ചലിപ്പിക്കുക.
കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിലാണ് മുഖം മിനുക്കി പുതിയ കോമ്പസ് വിപണിയിലെത്തിയത്. ഒരു വർഷത്തിന് ശേഷമാണ് സമാനമായി മുഖംമിനുക്കി ഓഫ്‌റോഡ്പതിപ്പായ ട്രേയിൽഹോക്കും വില്പനക്കെത്തുന്നത്. മുൻ മോഡലിന് സമാനമായി ഏറ്റവും ഉയർന്ന വേരിയന്റിൽ മാത്രമാണ് പുത്തൻ പുത്തൻ കോംപസ്സ് ട്രേയിൽഹോക്കും വില്പനക്കെത്തുക.