/kalakaumudi/media/post_banners/a5c92b38a61e64277ec61841a2df34726cb4f48db1b55e5c6d1fd5c6b0ce2663.jpg)
കൊച്ചി: കോംപാക്ട് സെഡാന്‍ വിഭാഗത്തില്‍ ഏറെ ജനപ്രീതി നേടിയ മാരുതി സ്വിഫ്റ്റ് ഡിസയറിന്‍റെ പുതിയ രൂപം ജൂണില്‍ വിപണിയിലെത്തിയേക്കും. ഇതിന്‍റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ജപ്പാനില്‍ അടുത്ത കാലത്ത് പുറത്തിറങ്ങിയ പുതിയ സ്വിഫ്റ്റിനെ അടിസ്ഥാനപ്പെടുത്തിയാണ് ഡിസയറിന്‍റെ രൂപകല്‍പന നടത്തിയിട്ടുള്ളത്. കോംപാക്ട് വിഭാഗത്തില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞിട്ടുള്ള കാറാണ് ഡിസയര്‍. ഇന്ത്യയില്‍ ഏറ്റവും വില്‍പനയുള്ള രണ്ടാമത്തെ കാറുമാണ് ഡിസയര്‍.
പുതിയ ഹെഡ്ലാന്പ്, ബംബര്‍, മുന്‍ ഗ്രില്‍ എന്നിവയായിരിക്കും മുന്‍ ഭാഗത്തെ മാറ്റങ്ങള്‍. അകവശത്ത് പുതിയ സ്റ്റിയറിംഗ് വീല്‍, സെന്‍റര്‍ കണ്‍സോള്‍, മീറ്റര്‍ കണ്‍സോള്‍ എന്നിവയുണ്ടാകും. കൂടാതെ കൂടുതല്‍ സ്ഥലവും പുതിയ ഡിസയറിനുണ്ടാകും. പിറകിലെ ബംബറിനും ടെയില്‍ ലാന്പിനും മാറ്റങ്ങളുണ്ട്.
വാഹനത്തിന്‍റെ നീളം നാല് മീറ്ററില്‍ തന്നെ ഒതുക്കും. എക്സൈസ് തീരുവയില്‍ ഇളവ് ലഭിക്കുന്നതിനാണിത്. എഞ്ചിനില്‍ വലിയ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. പെട്രോള്‍, ഡീസല്‍, എ എം ടി വകഭേദങ്ങള്‍ തുടരാനാണ് സാധ്യത. എന്നാല്‍ 1.2 ലിറ്റര്‍ പെട്രോള്‍ മോഡല്‍, 1.3 ലിറ്റര്‍ ഡീസല്‍ മോഡല്‍ എന്നിവ കൂടാതെ സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ ബൈ സുസുക്കി(എസ് എച്ച് വി എസ്) സാങ്കേതിക വിദ്യയോട് കൂടിയ മൈലേജ് കൂടിയ മോഡലുമുണ്ടാകും.