/kalakaumudi/media/post_banners/fcef11fe5b845389b0a93552290488067e704b9e5c4966555c47194219a5b97e.jpg)
മാരുതി സുസുക്കിയുടെ പരിഷ്‌കൃത മോഡലായ എംപിവി എർട്ടിഗയുടെ ബുക്കിങ് ആരംഭിച്ചു. നവംബർ 21 മുതലാണ് വാഹനം വിപണിയിൽ ലഭ്യമായി തുടങ്ങുക. 99 എംഎം നീളവും 40 എംഎം വീതിയും, ഇന്റീരിയർ ഡിസൈനിങ്ങിലെ മാറ്റങ്ങളുമാണ് പുതിയ എർട്ടിഗയെ വ്യത്യസ്തനാക്കുന്നത്. കെ15ബി എൻജിനാണ് ഉപയോഗിക്കുന്നത്. 1.5 ലീറ്റർ കപ്പാസിറ്റിയുള്ള എൻജിൻ 104 ബിഎച്ച്പി കരുത്തും 138 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 18.06 കി.മീ മൈലേജ് നൽകുമെന്നാണ് കമ്പിനി നൽകുന്ന വാഗ്ദാനം. ഡേ ടൈം റണ്ണിങ് ലാംപും പ്രൊജക്റ്റര്‍ ഹെഡ് ലാംപും വാഹനത്തിന്റെ മറ്റ് സവിശേഷതകളാണ്. ഇഗ്‍നിസ്, ഡിസയർ, ബലേനോ, സ്വിഫ്റ്റ്എന്നീ മോഡലുകളുമായി പൊരുതുന്ന മോഡലാണ് പുതിയ എർട്ടിഗ.