/kalakaumudi/media/post_banners/4ff6750ea54e92d49968d485a907e75b052d216aeb8985713ed988c4509cba35.jpg)
പ്രമുഖ വാഹന നിർമാതാക്കളായ സ്കോഡ അവതരിപ്പിക്കുന്ന ഒക്‌ടേവിയ ഈ മാസം 10ന് ലോഞ്ച് ചെയ്യും. ഏപ്രിലിൽ നടത്തേണ്ടിയിരുന്ന ലോഞ്ച് കോവിഡ്, ലോക്ക്ഡൗൺ പശ്ചാത്തലത്തിലാണ് നീണ്ടത്. നിരവധി പുത്തൻ സവിശേഷതകളുമായാണ് നാലാം തലമുറ ഒക്‌ടേവിയയുടെ വരവ്. എംക്യൂബി ഇവോ പ്ലാറ്റഫോമിലേക്കുള്ള മാറ്റം മൂലം 19 എംഎം നീളവും 15 എംഎം വീതിയും നാലാം തലമുറ സ്കോഡ ഒക്‌ടേവിയയ്ക്ക് കൂടുതലാണ്. വീൽബേസ് മാറ്റമില്ലാതെ 2,677 എംഎമ്മിൽ തന്നെ തുടരുന്നു.
എൻജിൻ
സ്കോഡ ഒക്‌ടേവിയ പെട്രോൾ എൻജിനിൽ മാത്രമേ വില്പനക്കെത്തൂ. 190 പിഎസും 320 എൻഎം പീക്ക് ടോർക്കുമാണ് പുതിയ 2.0 ലിറ്റർ ടിഎസ്ഐ പെട്രോൾ എഞ്ചിന് നിർമിക്കുന്നത്. ഇതുവരെ വില്പനയിലുണ്ടായിരുന്ന 2.0 ലിറ്റർ ടിഡിഐ ഡീസൽ എഞ്ചിനെക്കാൾ (140 പിഎസ്) കരുത്തുറ്റതാണ് പുതിയ പെട്രോൾ എൻജിൻ. 7 സ്പീഡ് ഡിഎസ്‌ജി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് മാത്രമായിരിക്കും ഗിയർബോക്‌സ് ഓപ്ഷൻ.
ഡിസൈനിങ്ങിലെ സവിശേഷതകൾ
L ഷെയ്പ്പിലുള്ള ഡേടൈം റണ്ണിങ് ലാമ്പുകൾ, ഫ്രീ സ്റ്റാൻഡിങ് ഡിസ്പ്ലേ, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ, പുതിയ ഇരട്ട-സ്‌പോക്ക് മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, വയർലെസ് ചാർജർ, ക്രൂയിസ് കൺട്രോൾ, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, സീറ്റുകൾക്കുള്ള ഇലക്ട്രിക് അഡ്ജസ്റ്റ്മെന്റ്, ഇലക്ട്രിക് സൺറൂഫ് തുടങ്ങിയവ വാഹനത്തിന്റെ സവിശേഷതകളാണ്.