/kalakaumudi/media/post_banners/1b0264fe7e32bdb1d382a6517729418efd04fdd7a29e8750be027e79865f195a.jpg)
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍ തിരിച്ചു വരുന്നു. ന്യൂജനറേഷന്‍ ജീപ്പിനെ അവതരിപ്പിച്ചുകൊണ്ടാണ് തിരിച്ചു വരുന്നത്. മഹീന്ദ്ര 540, 550, മേജര്‍ തുടങ്ങിയ ക്ലാസിക്ക് മോഡലുകളെ അനുസ്മരിപ്പിക്കുന്ന വാഹനം വളരെപ്പെട്ടെന്നാണ് ജനപ്രിയമായി മാറിയത്. ഇപ്പോഴിതാ വാഹനത്തിന്‍റെ പുതിയ രൂപത്തെ അരങ്ങിലെത്തിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര.മഹീന്ദ്ര അടുത്തിടെ സ്വന്തമാക്കിയ പെനിന്‍ഫിരയും സാങ് യോങ്ങും മഹീന്ദ്രയും ചേര്‍ന്നു ഡിസൈന്‍ നിര്‍വഹിക്കുന്ന വാഹനം അടിമുടി മാറ്റങ്ങളോടെയാണ് എത്തുന്നത്. മഹീന്ദ്ര വികസിപ്പിച്ച പുതിയ പ്ലാറ്റ്ഫോമിലായിരിക്കും ഥാര്‍ പുറത്തിറങ്ങുക. നിലവിലെ വാഹനത്തെക്കാളും നീളം കൂടുതലായിരിക്കും പുതിയ ഥാറിന്.ഇന്ത്യയില്‍ നിര്‍മിച്ച് രാജ്യാന്തര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്ന വാഹനത്തിന് ലക്ഷ്വറിയും ഓഫ് റോഡിങ് കരുത്തും ഒരുപോലെ നല്‍കാനാണ് നീക്കം. വയര്‍ലെസ് മൊബൈല്‍ ചാര്‍ജിങ്, ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലെ തുടങ്ങിയ സാങ്കേതിക വിദ്യകളും കാറിലുണ്ടാകും. എന്‍ജിന്‍ സംബന്ധിച്ച വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ 2.5 എംഹോക്ക് ഡീസല്‍ എന്‍ജിന്‍ കൂടാതെ 1.5 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും പുതിയ ഥാറിലുണ്ടാകുമെന്നാണ് കരുതുന്നത്.