/kalakaumudi/media/post_banners/792659c24f03881da6243ba5dc4255883cd0c822b8071b2a3b8ad8e46f70e4de.jpg)
ന്യൂഡല്‍ഹി: വാഹന പ്രേമികള്‍ കൌതുകത്തോടെ കാത്തിരുന്ന മാരുതി സുസുകി സ്വിഫ്റ്റ് പുതുതലമുറ മോഡല്‍ അടുത്ത മാര്‍ച്ചില്‍ ജനീവയില്‍ നടക്കുന്ന മോട്ടോര്‍ ഷോയില്‍ അവതേരിപ്പിക്കും. ഇതിന്‍റെ ആദ്യ ചിത്രങ്ങള്‍ പുറത്തുവന്നു.
2005ല്‍ ഇറങ്ങിയ ആദ്യ സ്വിഫ്റ്റിന്‍റെ മുഖമുദ്ര ഒറും ചോരാതെ കൂടുതല്‍ സ്പോര്‍ട്ടി ലുക്കിലാണ് പുതിയ വാഹനം എടുതുതുന്നത്. ഇത് അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യയിലെത്താനാണ് സാധ്യത.
മുന്‍വശത്ത് ഹെക്സഗണല്‍ ഗ്രില്ലും ബോണറ്റുമാണ് മുഖ്യ ആകര്‍ഷണം. എല്‍ ഇ ഡീ ആര്‍ എല്ലുകള്‍ ഉള്‍പ്പെടുത്തിയ ഹെഡ്ലൈറ്റും എല്‍ ഇ ഡി ലൈറ്റോടു കൂടിയ ടെയില്‍ ലാന്പും വ്യത്യസ്തയാണ്. ബലനോയുടെ ലൈറ്റ് വെയ് ട് പ്ളാറ്റ്ഫോമിലാണ് നിര്‍മ്മാണം.
പുതിയ വാഹനത്തിന് 830~930 കിലോ ഭാരമുണ്ടാകും. മാരുതി സുസുക്കി സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ സിസ്റ്റത്തിനൊപ്പം 1.2 ലിറ്റ്ഗര്‍ പെട്രോള്‍ എഞ്ചിനും 1.3 ലിറ്റര്‍ ഡീസല്‍ എഞ്ചിനും പുതിയ സ്വിഫ്റ്റിന് കരുത്താകും.