/kalakaumudi/media/post_banners/fa0ea585f0bed4a0c626b1fca13c0bbfa8b9f3358e57a304b642bb903f757bd1.jpg)
ടയോട്ട ഫോര്‍ച്യൂണറിന് എതിരാളിയാകാൻ ഹോണ്ട സിആര്‍ - വി അവതരിക്കുന്നു. ഒക്ടോബർ 9 മുതൽ വാഹനം വിപണിയിൽ അവതരിപ്പിക്കും. ഡീസൽ എൻജിൻ പതിപ്പുമായാണ് പുതിയ സിആർ–വി അവതരിപ്പിക്കുന്നത്. വാഹനത്തിന്റെ ഡിസൈനിങ്ങിൽ പുതുമ കൊണ്ടുവന്നിട്ടുണ്ട്. ആൻഡ്രോയ്ഡ്/ആപ്പ്ൾ കണക്ടിവിറ്റിയോടെ ഏഴ് ഇഞ്ച് ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനവും ആണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. 2.0 ലിറ്റര്‍ എന്‍ജിന്‍ 154 ബിഎച്ച്പി പവറും 189 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും. 1.6 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 120 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സിആർ–വിക്ക് 26 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് നിരയിലായി ഏഴ് സീറ്റുകള്‍ നല്‍കിയിരിക്കുന്നുവെന്നതാണ് അഞ്ചാം തലമുറ സിആര്‍-വിയുടെ ഉള്‍വശത്തെ പ്രധാനമാറ്റം.