/kalakaumudi/media/post_banners/28e39180ef11128038919697ae62779c872ec997dda7044282cfb4746d85cf48.jpg)
ന്യൂഡല്‍ഹി: ഹ്യുണ്ടായി ക്രീറ്റയുടെ ബുക്കിംഗ് തുടങ്ങി. 25000 രൂപയാണ് ബുക്കിംഗ് ചാര്‍ജ്. ഹരിയാന, ഡല്‍ഹി, പൂനെ, ബംഗളൂരു, മുംബൈ തുടങ്ങിയ പ്രമുഖ കേന്ദ്രങ്ങളില്‍ ബുക്കിംഗ് ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ . അതേസമയം കമ്ബനി ഔദ്യോഗികമായി ബുക്കിംഗ് തീയതി പ്രഖ്യാപിച്ചിട്ടില്ല.
സവിശേഷതകൾ :-
ഇന്റീരിയറിലും എക്സ്റ്റീരിയറിലും പ്രകടമായ മാറ്റങ്ങളോടെയാണ് പുതിയ ക്രീറ്റയുടെ വരവ്. ക്രോം സറൗണ്ടോട് കൂടിയ വലിയ ഹെക്‌സഗോണല്‍ ഗ്രില്ല് മുന്‍വശത്തിന്റെ അഴക് കൂട്ടും. ഉയര്‍ന്ന മോഡലില്‍ ടു ടോണ്‍ എക്‌സ്റ്റീരിയര്‍ പെയിന്റിംഗാണ് ഉണ്ടാകുക. ഉയര്‍ന്ന മോഡലില്‍ സണ്‍റൂഫും ഉണ്ടാകും.
മെയ് മധ്യത്തോടെ പുതിയ ക്രീറ്റ വിപണിയില്‍ എത്തുമെന്നാണ് അറിയുന്നത്. ജൂണ്‍ മുതല്‍ വാഹനം ഡെലിവര്‍ ചെയ്യാനാകുമെന്ന് ഡീലര്‍മാര്‍ പറയുന്നു.