പുത്തന്‍ മഹീന്ദ്ര XUV500 ഫേസ്ലിഫ്റ്റ് ഇന്ത്യയിലവതരിച്ചു

കാത്തിരിപ്പിനൊടുവില്‍ കരുത്താര്‍ജ്ജിച്ച് മഹീന്ദ്രയുടെ XUV500 വിപണിയില്‍ എത്തുന്നു.പരിഷ്‌കരിച്ച ഒരുപിടി ഫീച്ചറുകളുമായാണ് പുതിയ XUV500 വിപണികൈയ്യടക്കുവാന്‍ എത്തിയിരിക്കുന്നത്.

author-image
ambily chandrasekharan
New Update
പുത്തന്‍ മഹീന്ദ്ര XUV500 ഫേസ്ലിഫ്റ്റ് ഇന്ത്യയിലവതരിച്ചു

കാത്തിരിപ്പിനൊടുവില്‍ കരുത്താര്‍ജ്ജിച്ച് മഹീന്ദ്രയുടെ XUV500 വിപണിയില്‍ എത്തുന്നു.പരിഷ്‌കരിച്ച ഒരുപിടി ഫീച്ചറുകളുമായാണ് പുതിയ XUV500 വിപണികൈയ്യടക്കുവാന്‍ എത്തിയിരിക്കുന്നത്. കൂടാതെ ഇതില്‍ കരുത്തേകാന്‍ പുതിയ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനും ഇടംതേടിയിട്ടുണ്ട്. W5, W7, W9, W11, W11 ഓപ്ഷന്‍ പാക്ക് എന്നിങ്ങനെയുള്ള വകഭേദങ്ങളിലാണ് ഡീസല്‍ പതിപ്പ് എത്തിയിരിക്കുന്നത്. പെട്രോളില്‍ G AT വകഭേദത്തെ മാത്രമാണ് അവതരിപ്പിച്ചിരിക്കുന്നത്.മാത്രവുമല്ല പെട്രോള്‍ പതിപ്പിന് 15.43 ലക്ഷം രൂപയും ഡീസലിന് 12.32 ലക്ഷം രൂപയുമാണ് നിലവിലത്തെ വില വരുന്നത്. പുതിയ ഹാലോജന്‍ പ്രൊജക്ടര്‍ ഹെഡ് ലാമ്പ്, എല്‍ഇഡി ഡെ ടൈം റണ്ണിങ് ലാമ്പുകള്‍, പുതിയ ഫോഗ് ലാമ്പുകള്‍, ഡയമണ്ട് കട്ട് 18 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് ശ്രദ്ധേയമായ എക്സ്റ്റീരിയര്‍ ഫീച്ചറുകള്‍ എന്നത്.കൂടാതെ ഈ മോഡലിന് 6 എയര്‍ബാഗുകള്‍, ഇബിഡി, എബിഎസ്, ഇഎസ്പി, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് തുടങ്ങിയവ വാഹനത്തിന്റെ സുരക്ഷയും ഉറപ്പാക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ കരുത്തേറിയ 2.2 ലിറ്റര്‍ എംഹൊക്ക് ഡീസല്‍, പെട്രോള്‍ എന്‍ജിനുകളാണ് പുത്തന്‍ തഡഢ500 ന് കരുത്തേകുന്നത്. 155 ബിഎച്ച്പിയും 360 എന്‍എം ടോര്‍ക്കുമാണ് ഡീസല്‍ എന്‍ജിന്‍ ഉല്പാദിപ്പിക്കുന്നത്. അതേസമയം 140 ബിഎച്ച്പിയും 320 എന്‍എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്നതാണ് പെട്രോള്‍ എന്‍ജിന്‍. ലിറ്ററിന് 15.4 കിലോമീറ്റര്‍ എന്ന മൈലേജും ഈ വാഹനം വാഗ്ദാനം ചെയ്യുന്നു.
ഈ പുത്തന്‍ മഹീന്ദ്രയുടെ മോഡലില്‍ ക്രിംസണ്‍ റെഡ്, മിസ്റ്റിക് കോപ്പര്‍ എന്നീ രണ്ട് പുതിയ നിറങ്ങളും ഫേസ്ലിഫ്റ്റില്‍ ഒരുക്കിയിട്ടുണ്ട്. പ്രീമിയം ഫീല്‍ ലഭിക്കത്തക്ക രീതിയിലുള്ള ഫീച്ചറുകളാണ് അകത്തളത്തെ ഏറെ ശ്രദ്ധേയമാക്കുന്നത്. മാത്രവുമല്ല, ഡയമണ്ട് സ്റ്റിച്ച് ശൈലിയിലുള്ള ലെതര്‍ സീറ്റുകള്‍, അര്‍ക്കമീസ് ഓഡിയോയുടെ പിന്തുണയോടെയുള്ള പുതിയ ടച്ച് സ്‌ക്രീന്‍ സംവിധാനം എന്നിവയാണ് ഈ മോഡലിന്റെ പ്രധാന സവിശേഷതകള്‍.

 

new maheendra xuv500 model