/kalakaumudi/media/post_banners/d9dcd2fbddbefc9f3cba6cd650fc4da8e21cd8be2a69becb1cab3756b4b7533f.jpg)
വില്‍പ്പനയില്‍ പ്രീമിയം ബലെനോയെ പിന്തള്ളി പുതുതലമുറ മാരുതി സ്വിഫ്റ്റ് വിപണിയില്‍ രംഗത്തെത്തിയിരിക്കുകയാണ്.ബി സെഗ്മന്റ് ഹാച്ച്ബാക്കുകളിലാണ് ബലെനോയെ പിന്തള്ളി് പുതുതലമുറ മാരുതി സ്വിഫ്റ്റ് എത്തിയിരിക്കുന്നത്. പോയ മാസം 15,807 ബലെനോകളെയാണ് മാരുതി വിറ്റതെങ്കിലും അവതരിച്ച ആദ്യ മാസം തന്നെ ് 17,291 യൂണിറ്റുകളുടെ വില്‍പനയാണ് സ്വിഫ്റ്റ് കരസ്ഥമാക്കിയത്. പുതിയ സ്വിഫ്റ്റിന്റെ എക്‌സ്‌ഷോറൂം വില തുടങ്ങുന്നത് 4.99 ലക്ഷം രൂപയിലാണ് . എന്നാല്‍ ബലെനോയ്ക്കാകട്ടെ 5.36 ലക്ഷം രൂപ മുതലാണ് പ്രൈസ്ടാഗ് ആരംഭിക്കുന്നത്.ഇരുകാറുകള്‍ക്കും 2bhp കരുത്തും 113 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് 1.2 ലിറ്റര്‍ കെ സീരീസ് പെട്രോള്‍ എഞ്ചിന്‍. 1.3 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിന് 74 bhp കരുത്തും 190 Nm torque മാണ് പരമാവധി സൃഷ്ടിക്കാന്‍ സാധിക്കുന്നത്. ഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇരുകാറുകളിലും ഒരുങ്ങുന്നത്.