/kalakaumudi/media/post_banners/6e5f0817dbf58a9b03a331e95834e81d37be8a751e24226a3523db5c888c25e8.jpg)
മാറ്റങ്ങള്‍ കുടപിടിച്ച് മാരുതി എര്‍ട്ടിഗ വിപണിയിേേലക്ക് എത്തുന്നു. മാറ്റത്തില്‍ ഏറ്റവും പ്രധാനമായി വലുപ്പവും ഇതിന് കൂടുന്നുണ്ട്. അതിനാല്‍ വിപണിയില്‍ എത്തുമ്പോള്‍ ഇതിന് വിലയും കൂടുമെന്ന് സാരം.വലിയൊരു കുടുംബത്തിന് സഞ്ചരിക്കാന്‍ ടൊയോട്ടയുടെ 'ഇന്നോവ' എന്ന പേര് മാത്രമുള്ളപ്പോഴായിരുന്നു ഇന്ത്യയില്‍ മാരുതി, 'എര്‍ട്ടിഗ' എന്ന പുതിയൊരു ജനുസിനെ അവതരിപ്പിച്ചത്.2012-ലാണ് ഇന്ത്യയിലും ഇന്‍്‌ഡോനേഷ്യയിലും ഒരുമിച്ച് എര്‍്ട്ടിഗഏത്തിയത്. ഇന്നോവയുടെ അത്ര വിലയില്ലാതെ ഒരുസാധാരണ കുടുംബത്തിന് കൈയിലൊതുങ്ങുന്ന വിധത്തിലായിരുന്നു അന്ന് 'മള്‍്ട്ടി യൂട്ടിലിറ്റി വെഹിക്കിള്‍്' എന്ന വിഭാഗത്തിലേക്ക് എര്‍്ട്ടിഗ കടന്നുവരുന്നത്. ഏഴംഗ കുടുംബത്തിന് തരക്കേടില്ലാതെ യാത്രചെയ്യാന്‍ കഴിയുന്ന എര്‍ട്ടിഗയുടെ വരവോടെ വിപണിയില്‍് മറ്റൊരു വിഭാഗം കൂടി തുറക്കുകയായിരുന്നു.നിലവിലുള്ള മോഡലിനെക്കാളും 99 മില്ലിമീറ്റര്‍് നീളവും 40 മില്ലിമീറ്റര്‍ വീതിയും 5 മില്ലിമീറ്റര്‍ ഉയരവും കൂടി. കൂടാതെ ഗ്രൗണ്ട് ക്ലിയറന്‍്‌സ് 180 മില്ലിമീറ്ററായി. ഇതിന്റെ വീല്‍ബേസില്‍ മാറ്റമില്ല. ഇതുവരെ എര്‍്ട്ടിഗയുടെ പരാതി പിന്‍സീറ്റ് യാത്രക്കാര്‍്ക്ക് ഇരിക്കാന്‍ സ്ഥലമില്ല എന്നതായിരുന്നു. എന്നാല്‍ ഇത്തവണത്തെ ഈ പുത്തന്‍ എര്‍ട്ടിഗയില്‍ കുട്ടികള്‍്ക്ക് മാത്രമായി പിന്‍സീറ്റ് ഒതുക്കിയിരുന്നു. നീളവും വീതിയും കൂടിയ സ്ഥിതിക്ക് ഇനി മൂന്നാം നിരയും സൗകര്യമായി. മുന്‍ഭാഗത്തുനിന്ന് മാറ്റങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
ഈ വര്‍ഷം നടന്ന ഡല്‍ഹി ഓട്ടോഷോയില്‍് പുതിയ എര്‍ട്ടിഗയെക്കുറിച്ച് ചെറിയൊരു അഭ്യൂഹമുണ്ടായിരുന്നെങ്കിലും കമ്പനി അതിന് മുതിര്‍ന്നില്ല. എന്നാല്‍്, ഇന്ത്യയെക്കൂടി ലക്ഷ്യമിട്ട് ഇപ്പോള്‍ നടക്കുന്ന ഇന്‍്‌ഡോനീഷ്യന്‍ ഓട്ടോ ഷോയില്‍ പുതിയ എര്‍്ട്ടിഗയെ പുറത്തിറക്കിയിരിക്കുന്നു.എന്നാല്‍ എര്‍ട്ടിഗയെന്ന പേരിലാണെങ്കിലും നിലവിലുളള എര്‍ട്ടിഗയില്‍് നിന്നേറെ വ്യത്യസ്തമാണ് ഈ പുതിയ എര്‍ട്ടിഗ്. മൊത്തില്‍ രൂപത്തിലും ഭാവത്തിലും മാറ്റമുണ്ട്. മാത്രമല്ല,ഗ്രില്ലില്‍ ക്രോം പൊതിഞ്ഞിട്ടുണ്ട് . ഹെഡ്‌ലാമ്പുകള്‍ പ്രൊജക്ടര്‍് ലെന്‍്‌സുകള്‍് കയറി. മുന്‍ ബമ്പറില്‍ ഫോഗ് ലാമ്പുകള്‍് സി ആകൃതിയിലാണ്. ബോണറ്റില്‍് പുതിയ വരകള്‍ വരച്ചിട്ടുണ്ട്. ടെയില്‍് ലാമ്പുകളും എല്‍്.ഇ.ഡി.യായി. പിറകിലെ വിന്‍്ഡ്‌സ്‌ക്രീന്‍ ഒരല്‍്പ്പം ഉയര്‍്ത്തി. ഇതിലുപരി ലൈസന്‍്‌സ് പ്ലേറ്റിനുമുണ്ട് ക്രോം അലങ്കാരം. വീതി കൂടിയ അലോയ് വീലുകള്‍ വണ്ടിക്ക് കുറച്ചുകൂടി പക്വത വരുത്തിയിട്ടുണ്ട്. 15 ഇഞ്ചാണ് അലോയ് വീലുകള്‍്.കൂടാതെ ഇതിന്റെ കരുത്ത് എന്നത് 104 ബി.എച്ച്.പി.യാണ്.മാത്രമല്ല, മാന്‍വലില്‍ ഫൈവ് സ്പീഡും ഓട്ടോമാറ്റിക്കില്‍് ഫോര്‍ സ്പീഡ് ടോര്‍ക്ക് കണ്‍വേ്ട്ടറുള്ള ഫോര്‍് സ്പീഡുമാണ് ട്രാന്‍സ്മിഷന്‍്.
ബീജ് നിറമാണ് ഉള്ളില്‍്. സ്വിഫ്റ്റിലും പുതിയ ഡിസയറിലും കണ്ട ഡാഷ്‌ബോര്‍ഡ് എര്‍്ട്ടിഗയിലേക്കും വന്നു. ആപ്പിള്‍് കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്ടിവിറ്റിയുള്ള ഇന്‌ഫോടെയ്‌ന്മെന്റ് സംവിധാനം എന്നിവയും സെന്റര്‍കണ്‍സോളിലുള്ള സ്‌ക്രീനിലുണ്ട്. മാത്രമല്ല,ഫ്‌ലാറ്റ് ബോട്ടം സ്റ്റീയറിങ് വീല്‍്, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍് സീറ്റ് എന്നിവ ഡ്രൈവര്‍ക്ക് പുതിയതായി നല്‍്കിയിട്ടുണ്ട്. പുതിയ 1.5 ലിറ്റര്‍ കെ 15 ബി.ഡി.ഒ.എച്ച്. സി.വി.വി.ടി. പെട്രോള്‍് എന്‍്ജിനാണ് പുതിയ എര്‍്ട്ടിഗയ്ക്ക് കരുത്തേകുക.ഫൈവ് സ്പീഡ് മാന്‍വലായിരിക്കും ഡീസലിലെ ട്രാന്‍സ്മിഷന്‍്. എന്നാല്‍്, ഇന്ത്യയില്‍ എത്തുന്ന മാറ്റങഅങളോടുകൂടി പുത്തന്‍ എര്‍ട്ടിഗയുടെ വില അനുമാനിക്കുവാന്‍ കഴിയുന്നതല്ല.