ടാറ്റാ പഞ്ചിന്റെ പുതിയ മോഡല്‍ അടുത്ത വര്‍ഷം എത്തും

ടാറ്റ പഞ്ചിന്റെ പെട്രോള്‍ മോഡലിന്റെ ഫേസ്ലിഫ്റ്റ് അടുത്ത വര്‍ഷത്തോടു കൂടി വാഹന വിപണിയില്‍ എത്തും. ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് യൂണിറ്റ് എംഡി ശൈലേഷ് ചന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്.

author-image
anu
New Update
ടാറ്റാ പഞ്ചിന്റെ പുതിയ മോഡല്‍ അടുത്ത വര്‍ഷം എത്തും

 

ന്യൂഡല്‍ഹി: ടാറ്റ പഞ്ചിന്റെ പെട്രോള്‍ മോഡലിന്റെ ഫേസ്ലിഫ്റ്റ് അടുത്ത വര്‍ഷത്തോടു കൂടി വാഹന വിപണിയില്‍ എത്തും.

ടാറ്റ മോട്ടോഴ്സ് പാസഞ്ചര്‍ വെഹിക്കിള്‍സ് യൂണിറ്റ് എംഡി ശൈലേഷ് ചന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്. '2021 ഒക്ടോബറിലാണ് ടാറ്റ പഞ്ച് പെട്രോള്‍ മോഡല്‍ ഇറങ്ങുന്നത്. സാധാരണ മൂന്നു വര്‍ഷമാണ് ഫേസ്ലിഫ്റ്റ് മോഡലിനു മുന്നോടിയായുള്ള ഇടവേള. 2025 പകുതിയിലോ അതിനു ശേഷമോ മുഖം മിനുക്കി ടാറ്റ പഞ്ച് ഐസിഇ മോഡല്‍ എത്തുമെന്ന് പ്രതീക്ഷിക്കാം' എന്ന് അദ്ദേഹമ പ്രതികരിച്ചു. ആറു ലക്ഷം മുതല്‍ 10.10 ലക്ഷം രൂപ വരെയാണ് പഞ്ചിന്റെ വില.

പഞ്ചിന്റെ ഫേസ്ലിഫ്റ്റ് മോഡലില്‍ ഫീച്ചറുകളിലും രൂപത്തിലും മാറ്റങ്ങള്‍ പ്രതീക്ഷിക്കാമെങ്കിലും പവര്‍ട്രെയിനില്‍ കാര്യമായ മാറ്റമുണ്ടാവില്ല. 86 എച്ച്പി, 113 എന്‍എം, 1.2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനാണ് പഞ്ചിന് ടാറ്റ നല്‍കിയിട്ടുള്ളത്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ എഎംടി ഗിയര്‍ബോക്സും എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നു. മുഖം മിനുക്കിയെത്തുമ്പോഴും പഞ്ചിന്റെ എന്‍ജിനിലും കരുത്തിലും മാറ്റങ്ങളുണ്ടാവില്ല. പഞ്ചിന്റെ സിഎന്‍ജി മോഡലും പെട്രോള്‍ വകഭേദത്തിനൊപ്പം പുറത്തിറങ്ങുമെന്നാണ് കരുതപ്പെടുന്നത്.

automobile Latest News