/kalakaumudi/media/post_banners/20a3b0ee9ef4b3eb88a9919b326e489b00309609c4ba0fb0538b8806eb771130.jpg)
ഡസ്റ്ററിന്റെ പുത്തന്‍ പതിപ്പിനെ വിപണിയിലെത്തിക്കാനൊരുങ്ങി റിനോ. ഫെബ്രുവരിയില്‍ നടക്കുന്ന ഡല്‍ഹി ഓട്ടോഎക്‌സ്‌പോയിലായിരിക്കും അരങ്ങേറ്റം നടത്തുക. ഡസ്റ്ററിന് പുറമെ ക്വിഡ് ഫേസ്‌ലിഫ്റ്റ് കൂടി അവതരിപ്പിക്കും. ഒരുപിടി അപ്‌ഡേഷനുകളുമായാണ് പുത്തന്‍ ഡസ്റ്റര്‍ എത്തുന്നത്.
പുതുക്കിയ ഗ്രില്‍, പരിഷ്‌കരിച്ച ബമ്പര്‍, ഫൊക്സ് സ്‌കിഡ് പ്ലേറ്റ്, എല്‍ഇഡി ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, ഫോഗ് ലാമ്പ് എന്നിവയാണ് ഫ്രണ്ട് എന്‍ഡിലെ പ്രധാന സവിശേഷതകള്‍.
പുതിയ സ്റ്റീയറിംഗ് വീല്‍, പുതിയ ടച്ച്സ്‌ക്രീന്‍ സിസ്റ്റം, ഒക്ടഗണല്‍ എസി വെന്റുകള്‍,സ്റ്റീയറിംഗ് വീലിനും എസി വെന്റുകള്‍ക്കും ഡാഷ്ബോര്‍ഡിനും ലഭിച്ച ക്രോം ഫിനിഷ് എന്നിവയാണ് അകത്തളത്തിലെ ശ്രദ്ധേയമായ ഫീച്ചറുകള്‍. ഈ വര്‍ഷം പകുതിയോടെയായിരിക്കും പുത്തന്‍ ഡസ്റ്റര്‍ വിപണിയിലവതരിക്കുക.