പുതിയ സോണറ്റ് വിപണിയില്‍

പുതിയ കിയ സോണറ്റ് വാഹന വിപണിയില്‍ അവതരിപ്പിച്ചു. 7.99 ലക്ഷം രൂപ മുതലാണ് സോണറ്റിന്റെ വില ആരംഭിക്കുന്നത്.

author-image
anu
New Update
പുതിയ സോണറ്റ് വിപണിയില്‍

 

ന്യൂഡല്‍ഹി: പുതിയ കിയ സോണറ്റ് വാഹന വിപണിയില്‍ അവതരിപ്പിച്ചു. 7.99 ലക്ഷം രൂപ മുതലാണ് സോണറ്റിന്റെ വില ആരംഭിക്കുന്നത്. 3 പെട്രോള്‍ മാനുവല്‍, 5 ഡീസല്‍ മാനുവല്‍, 3 പെട്രോള്‍ ഐഎംടി, 2 ഡീസല്‍ ഐഎംടി, 3 പെട്രോള്‍ ഡിസിടി, മൂന്ന് ഡീസല്‍ ഓട്ടമാറ്റിക് എന്നിങ്ങനെ പത്തൊമ്പത് മോഡലുകളില്‍ വാഹനം ലഭിക്കും. ഡിസംബര്‍ 20 മുതല്‍ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു.

മാനുവല്‍ ഡീസല്‍ പതിപ്പ് ഒഴിച്ചുള്ള വാഹനത്തിന്റെ വിതരണം ജനുവരിയിലും മാനുവലിന്റെ വിതരണം ഫെബ്രുവരിയിലും ആരംഭിക്കുമെന്നും കിയ വ്യക്തമാക്കി. ഇരുപത്തിയഞ്ചിലധികം സുരക്ഷ സംവിധാനങ്ങളും, 10 എഡിഎസ് ഫീച്ചറുകളും, 15 ഹൈടെക് സുരക്ഷ സംവിധാനങ്ങളും 70 കണക്റ്റഡ് കാര്‍ ഫീച്ചറുകളും പുതിയ സോണറ്റിലുണ്ട്.

Latest News automobile sonet