
തിരുവനന്തപുരം: മാരുതി സുസൂക്കി വാഗണ്‍ ആറിന്റെ 2019 മോഡല്‍ ജനുവരി 2ന് വിപണയിലെത്തുന്നു. മൂന്നാം തലമുറ വാഗണ്‍ആറാണ് വിപണിയിലെത്തുന്നത്. വര്‍ഷങ്ങളായി ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് കാറുകളിലൊന്നെന്ന മേല്‍ക്കോയ്മ മാരുതി സുസുകി വാഗണ്‍ആറിനുണ്ട്.
സുസുകി വാഗണ്‍ആറിന്റെ കാബിനില്‍ പുതുതായി ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയേക്കും. മറ്റ് പ്രീമിയം ഫീച്ചറുകളും പ്രതീക്ഷിക്കാം. ടോള്‍ബോയ് സവിശേഷത നിലനിര്‍ത്തുമ്പോള്‍ തന്നെ നിലവിലെ മോഡലുമായി ധാരാളം വ്യത്യാസം കാണും. സ്പ്ലിറ്റ് ഹെഡ്‌ലാംപുകള്‍ ലഭിക്കും. പില്ലറിന് പകരം പുതിയ വാഗണ്‍ ആറിന്റെ ഡോറുകളില്‍ റിയര്‍ വ്യൂ മിററുകളാണ് ഉണ്ടാകുക.
പുതിയ വാഗണ്‍ആറിന് 3395 എംഎം നീളവും 1475 എംഎം വീതിയും 1650 എംഎം ഉയരവും ഉണ്ടായിരിക്കും. 2460 മില്ലി മീറ്ററാണ് വീല്‍ബേസ്. 1.0 ലിറ്റര്‍ കെ10ബി പെട്രോള്‍ എഞ്ചിനായിരിക്കും പുതിയ മാരുതി സുസുകി വാഗണ്‍ആറിന് കരുത്തേകുന്നത്.