/kalakaumudi/media/post_banners/eca30aad1ce6aa7f43345bc2898e24a1150e4731d9cf6fe8d0da6712d24775d4.jpg)
മാരുതി സുസൂക്കിയുടെ ഏറ്റവും ജനപ്രീതി നേടിയ മോഡലാണ് വാഗൺആർ. വാഗൺആറിന്റെ പരിഷ്കരിച്ച പതിപ്പ് അടുത്ത വർഷം മുതൽ വിപണിയിൽ ലഭ്യമാകും. അടിമുടി വ്യത്യസ്തതയോടെയാണ് പുതിയ വാഗൺആർ ഒരുക്കിയിരിക്കുന്നത്. വാഹനത്തിന്റെ പ്രത്യേകത സുരക്ഷയ്ക്ക് വളരെ വലിയ പ്രാധാന്യമാണ് നൽകുന്നത്. എബിഎസും എയര്‍ബാഗുകളും ഹാച്ച്ബാക്കില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി പുതിയ വാഗൺആറിൽ ലഭിക്കും. കെയ് കാര്‍ ഗണത്തില്‍പ്പെടുന്ന വാഗണ്‍ആറില്‍ ചെറിയ 660 സിസി എഞ്ചിനാണ് സുസുക്കി നല്‍കുന്നത്. എന്തായാലും ഇന്ത്യയില്‍ എത്തുമ്പോള്‍ വാഗണ്‍ആറിന് നിലവിലുള്ള 1.0 ലിറ്റര്‍ K10 എഞ്ചിനാണ് വാഹനത്തിന് കരുത്ത് പകരുകയെന്നാണ് ലഭിക്കുന്ന സൂചനകൾ. വാഹനത്തിന്റെ മുൻവശം പഴയ മോഡലിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. ഗ്രില്ലും ഹെഡ്‌ലൈറ്റും ഉൾപ്പെടെ ഒട്ടേറെ മാറ്റങ്ങൾ മുൻവശത്ത് വന്നിട്ടുണ്ട്.പുതിയ വാഗൺആറിൽ ഇന്റീരിയറിലും നിരവധി മാറ്റങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്. വിശാലമായ 2+3+2 സീറ്റിങ്ങ് ഘടനയാണ് ഒരുക്കിയിരിക്കുന്നത്. 2019 തുടക്കത്തിൽ തന്നെ വാഹനം ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
