/kalakaumudi/media/post_banners/21582d6a253305a85577c5c7ebc852287083e8fdb469790870bcd46c4a75dd45.jpg)
ന്യൂഡൽഹി: ഫെബ്രുവരി 1 മുതൽ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് സ്‌റ്റിക്കർ മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ അറിയിപ്പ്.കെവൈസി വെരിഫിക്കേഷൻ പൂർത്തീകരിക്കാത്ത ഫാസ്‌ടാഗുകൾ ബാലൻസ് തുകയുണ്ടെങ്കിലും ജനുവരി 31നു പ്രവർത്തനരഹിതമാകുമെന്നും മന്ത്രാലയം അറിയിച്ചു.
ഇപ്പോൾ ഒരു വാഹനത്തിൽ തന്നെ ഒന്നിലേറെ ഫാസ്‌ടാഗുകൾ ഒട്ടിക്കുന്നുണ്ട്. ഇതു പലപ്പോഴും 2 തവണ ടോൾ പിരിവിനും ആശയക്കുഴപ്പങ്ങൾക്കും കാരണമാകാറുണ്ട്. ഇനി മുതൽആക്ടീവായ ഒരു ഫാസ്ടാഗ് മാത്രമേ അനുവദിക്കൂ. അതിന്റെ കെവൈസി നടപടികൾ പൂർത്തിയാക്കിയിരിക്കുകയും വേണം. ഒന്നിലധികം ഫാസ്‌ടാഗുകളുണ്ടെങ്കിൽ ഡീആക്ടീവേറ്റ് ചെയ്യാൻ ടോൾ ബൂത്തുകളുമായോ ബാങ്കുമായോ ബന്ധപ്പെടണമെന്നും മന്ത്രാലയം നിർദേശിച്ചു.
2024 ജനുവരി 31-ന് ശേഷം മുമ്പത്തെ ടാഗുകൾ നിർജ്ജീവമാക്കപ്പെടും പിന്നീട് ഏറ്റവും പുതിയ ഫാസ്‌ടാഗ് അക്കൗണ്ട് മാത്രമേ സജീവമായി നിലനിൽക്കൂ. കൂടുതൽ സഹായത്തിനോ ചോദ്യങ്ങൾക്കോ ഫാസ്‌ടാഗ് ഉപയോക്താക്കൾക്ക് അടുത്തുള്ള ടോൾ പ്ലാസകളുമായോ ബന്ധപ്പെട്ട ഇഷ്യൂവർ ബാങ്കുകളുടെ ടോൾ ഫ്രീ കസ്റ്റമർ കെയർ നമ്പറുമായോ ബന്ധപ്പെടാം.
ഒരു പ്രത്യേക വാഹനത്തിന് ഒന്നിലധികം ഫാസ്‌ടാഗുകൾ നൽകിയെന്നും ആർബിഐയുടെ ഉത്തരവ് ലംഘിച്ച് കെവൈസി ഇല്ലാതെ ഫാസ്‌ടാഗുകൾ നൽകുന്നുവെന്നും അടുത്തിടെ റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് പുതിയ നീക്കവുമായി എൻഎച്ച്എഐ എത്തിയത്.
മാത്രമല്ല ഫാസ്‌ടാഗുകൾ ചിലപ്പോൾ വാഹനത്തിന്റെ വിൻഡ്‌സ്‌ക്രീനിൽ മനഃപൂർവ്വം സ്ഥാപിക്കാത്തതിനാൽ ടോൾ പ്ലാസകളിൽ അനാവശ്യ കാലതാമസമുണ്ടാകുകയും സഹ ദേശീയപാത ഉപയോക്താക്കൾക്ക് അസൗകര്യം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് തടയുകയെന്നതാണ് എൻഎച്ച്എഐയുടെ ഒരു വാഹനത്തിന് ഒരു ഫാസ്ടാഗ് സ്‌റ്റിക്കർ എന്ന് തീരുമാനിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
