/kalakaumudi/media/post_banners/816ac88fb7c7b3bd5a690c864c1ec29a404e2b218363a4822a24ea9bf2460106.jpg)
വാഹന പ്രേമികൾ അക്ഷമരായി കാത്തിരിക്കുന്ന വാഹനമാണ് നിസാൻ കിക്സ് സ്പോർട്സ് യൂട്ടിലിറ്റി വാഹനമായ കിക്സ് 2019ൽ നടക്കുന്ന ഐസിസി ക്രിക്കറ്റ് ലോകകപ്പിലെ ഔദ്യോഗിക വാഹനമാണ്. വാഹനം ഉടൻ തന്നെ ഇന്ത്യൻ വിപണികളിലെത്തിക്കുമെന്നാണ് അധികൃതർ പറയുന്നത്. റെനൊ ഡസ്റ്റർ, ലോഡ്ജി, ക്യാപ്ച്ചർ തുടങ്ങിയവയ്ക്ക് അടിത്തറയാകുന്ന പ്ലാറ്റ്ഫോമാണ് എംഒ പ്ലാറ്റ്ഫോമിലായിരിക്കും കിക്സിന്റെ നിർമാണം. 2014 സാവോപോളോ ഇന്റർനാഷണൽ മോട്ടോർഷോയിലാണ് കിക്സ് എന്ന കോംപാക്റ്റ് എസ് യു വി കൺസെപ്റ്റ് ആദ്യം പ്രദർശിപ്പിച്ചത്. പ്രീമിയം ഫീലുള്ള ഇന്റീരിയർ, ഏഴ് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ഓട്ടമാറ്റിക്ക് ക്ലൈമറ്റ് കൺട്രോൾ എന്നീ സവിശേഷതകൾ വാഹനത്തിലുണ്ടാകും. രാജ്യം മുഴുവന്‍ ഒന്നിക്കുന്ന ഈ മല്‍സരത്തിന്റെ മുഖ്യ പങ്കാളിയാകുന്നതില്‍ ഏറെ സന്തോഷമാണുള്ളതെന്നുമാണ് നിസാന്‍ ഇന്ത്യയുടെ ഓപറേഷന്‍സ് പ്രസിഡന്റ് തോമസ് കേഹി പറഞ്ഞു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
