/kalakaumudi/media/post_banners/d6db3e0b04a090d71b469fb32533681690ea354e2b48407a258872678c2e1caf.jpg)
കൊച്ചി : ഏറ്റവും പുതിയ നിസാന്‍ മാഗ്‌നൈറ്റ് 2020 ഡിസംബര്‍ രണ്ടിന് പുറത്തിറക്കിയതു മുതല്‍ ഇതുവരെ 50,000 ത്തിലധികം ബുക്കിംഗുകളും 10,000 മൊത്ത ഡെലിവറികളും പിന്നിട്ടു. ബിഗ്, ബോള്‍ഡ് ആന്‍ഡ് ബ്യൂട്ടിഫുള്‍ എസ്യുവി രാജ്യത്തുടനീളം നിസ്സാന്‍ ഡീലര്‍ഷിപ്പുകളിലും ഓണ്‍ലൈന്‍ ഷോറൂം പോര്‍ട്ടലായ ഷോപ്പ് അറ്റ് ഹോമിലും ലഭ്യമാണ്.
നിസ്സാന്‍ മാഗ്‌നൈറ്റിന് 2,78,000 ലധികം അന്വേഷണങ്ങളും 50,000 ത്തിലധികം ബുക്കിംഗുകളുമുണ്ടായി. ഇതില്‍ 5,000 ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലും 45,000 നിസാന്‍ ഡീലര്‍ഷിപ്പുകളില്‍ ഓണ്‍-ഗ്രൗണ്ട് ബുക്കിംഗിലൂടെയും ആയിരുന്നു. ഈ ബുക്കിംഗുകളില്‍ ഏകദേശം 15% സിവിടി മോഡലുകളിലായിരുന്നു. അവയില്‍ 60 ശതമാനം ടോപ്പ് എന്‍ഡ് വേരിയന്റുകളായ എക്‌സ് വി, എക്‌സ് വി പ്രീമിയം എന്നിവയാണ്. അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ദ്ധിച്ചതിനെത്തുടര്‍ന്ന് വിലയില്‍ മാറ്റം വരുത്തിയിട്ടും ഇതിനകം ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് എല്ലാ പുതിയ നിസ്സാന്‍ മാഗ്‌നൈറ്റിന്റെയും ഡെലിവറികള്‍ ബുക്കിംഗ് വിലയില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
ബുക്ക് ചെയ്തതും കാത്തിരിക്കുന്നതുമായ ഉപഭോക്താക്കള്‍ക്കായി നിസ്സാന്‍ ഇന്ത്യ ഫെബ്രുവരിയില്‍ ഒരു സ്‌പെഷ്യല്‍ വാലന്റൈന്‍സ് പ്രോഗ്രാം പ്രഖ്യാപിച്ചിരുന്നു. രണ്ട് റൗണ്ട് വിജയികള്‍ക്കും അവരുടെ പുതിയ നിസ്സാന്‍ മാഗ്‌നൈറ്റിന് 100 ശതമാനം പണം തിരികെ ലഭിച്ചു. 198 വിജയികള്‍ക്ക് ഗ്രേഡ് നവീകരണവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചു. 2021 മെയ് മാസത്തില്‍ ഈ പരിപാടിയുടെ ഭാഗമായി മൂന്നാം റൗണ്ട് വിജയികളെയും പ്രഖ്യാപിക്കും.
ബിഗ്, ബോള്‍ഡ്, ബ്യൂട്ടിഫുള്‍ നിസ്സാന്‍ മാഗ്‌നൈറ്റിനോടുള്ള ഉപഭോക്തൃ പ്രതികരണത്തില്‍ ഞങ്ങള്‍ അത്യധികം സന്തുഷ്ടരാണ്. 50,000 ബുക്കിംഗ് ഉണ്ടായത് നിസ്സാന്‍ ബ്രാന്‍ഡിനോടുള്ള ഉപഭോക്താക്കളുടെ വിശ്വാസ്യതയുടെ തെളിവാണ്-നിസാന്‍ മോട്ടോര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ രാകേഷ് ശ്രീവാസ്തവ പറഞ്ഞു.