സബ് കോംപാക്റ്റ് എസ്‌യുവി വിഭാഗത്തിൽ വാഹന വിപണി കീഴടക്കാൻ നിസാൻ മാഗ്നൈറ്റ് വരുന്നു. കിയ സോണെറ്റ്, ഹ്യുണ്ടായ് വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്സോൺ, മഹീന്ദ്ര എക്സ് യു വി 400 തുടങ്ങിയ വാഹനങ്ങൾക്ക് കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് മാഗ്നൈറ്റിന്റെ കടന്നുവരവ്.
ആദ്യ അഞ്ച് ദിവസത്തിനുള്ളിൽ 5,000 ബുക്കിംഗുകൾ പിന്നിട്ട മാഗ്നൈറ്റ് ഇതിനോടകം വാഹന പ്രേമികളുടെ മനസ് കീഴടക്കി കഴിഞ്ഞു. എച്ച്ആര്‍എഒ 1.0 ലിറ്റര്‍ ടര്‍ബോ എഞ്ചിനാണ് വാഹനത്തിന്‍റെ പ്രധാന സവിശേഷത.
ലോകോത്തര സ്‌പോര്‍ട്‌സ് കാറായ നിസ്സാന്‍ ജിടി-ആറിലേതിന് സമാനമായ 'മിറര്‍ ബോര്‍ സിലിണ്ടര്‍ കോട്ടിംഗ്' സാങ്കേതികവിദ്യ മാഗ്നൈറ്റില്‍ അവതരിപ്പിച്ചിരിക്കുന്നു. ലിറ്ററിന് 20 കിലോമീറ്ററാണ് മാഗ്നൈറ്റിന് കമ്പനി അവകാശപ്പെടുന്ന ഇന്ധനക്ഷമത. 9 വ്യത്യസ്ത നിറ ഭേദങ്ങളിലാണ് മാഗ്നൈറ്റ് ലഭ്യമാക്കുക.
വയര്‍ലെസ് ചാര്‍ജര്‍, എയര്‍ പ്യൂരിഫയര്‍, ആംബിയന്റ് മൂഡ് ലൈറ്റിംഗ്, പഡില്‍ ലാമ്പുകള്‍, ഹൈ എന്‍ഡ് ഹൈ എന്‍ഡ് സ്പീക്കറുകള്‍ എന്നിവയും വാഹനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
20ല്‍ അധികം ഫസ്റ്റ്-ക്ലാസ്, ബെസ്റ്റ്-ഇന്‍-സെഗ്മെന്റ് സവിശേഷതകളാണ് വാഹനത്തിനുള്ളത്.ജാപ്പനീസ് എൻജിനീയറിങ് കരുത്തോടെയാണ് വാഹനം രൂപകൽപന ചെയ്തിരിക്കുന്നത്.