/kalakaumudi/media/post_banners/cada35bde1bb7e5b34bdfac2e99c71eef221a6c1b088cb84f002e4c1d5f91655.jpg)
പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രെയിസിനെ അവതരിപ്പിച്ച് ഒഖീനാവ. 59,889 രൂപ ഡല്‍ഹി എക്‌സ്‌ഷോറൂം വിലയാണ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില. ഒഖീനാവയില്‍ നിന്നുള്ള രണ്ടാമത്തെ പ്രൊഡക്ട് ആണ് പ്രെയിസ്. മുന്‍പ് റിഡ്ജ് എന്ന പേരില്‍ മറ്റൊരു ഇലക്ട്രിക് സ്‌കൂട്ടറിനെ വിപണിയിലവതരിപ്പിച്ചിരുന്നു.
റിഡ്ജിനെക്കാള്‍ മികച്ച പെര്‍ഫോമന്‍സ് പ്രെയിസ് കാഴ്ചവെക്കുമെന്നാണ് ഒഖീനാവ അവകാശപ്പെടുന്നത്. എല്‍ഇഡി ഹെഡ്ലൈറ്റ്, എല്‍ഇഡി ഡെടൈം റണ്ണിംഗ് ലൈറ്റുകള്‍, പില്യണ്‍ ബാക്ക്റെസ്റ്റ് എന്നിവയാണ് പ്രെയിസിന്റെ സവിശേഷതകള്‍. 1,000-watt ഇലക്ട്രിക് മോട്ടോറാണ് പ്രെയിസിന് കരുത്തേകുന്നത്. 3.35 ബിഎച്ച്പിയാണ് ഈ മോട്ടോര്‍ ഉല്പാദിപ്പിക്കുന്നത്. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയും ഈ സ്‌കൂട്ടര്‍ കാഴ്ചവെക്കുന്നു.
ഫൈന്‍ഡ് മൈ സ്‌കൂട്ടര്‍ ഫംങ്ഷന്‍, കീലെസ് എന്‍ട്രി, സൈഡ്-സ്റ്റാന്‍ഡ് സെന്‍സര്‍, ആന്റി-തെഫ്റ്റ് മെക്കാനിസം, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 19.5 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജ്, 12 ഇഞ്ച് വീലുകള്‍ എന്നിവയാണ് പ്രെയിസിന്റെ മറ്റു സവിശേഷതകള്‍.
പ്രെയിസിന്റെ ലിഥിയം അയേണ്‍ ബാറ്ററി പതിപ്പിനെയും വിപണിയില്‍ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഒഖീനാവ. 5,000 രൂപ മുതല്‍ 6,000 രൂപ വരെ വില വര്‍ധനവിലാകും ഈ പതിപ്പ് വിപണിയിലെത്തുക.
കഴിഞ്ഞ നവംബറില്‍ തന്നെ പ്രെയിസിന്മേലുള്ള ബുക്കിങ് ആരംഭിച്ചിരുന്നു. 2,000 രൂപ അഡ്വാന്‍സ് നല്‍കിയായിരുന്നു ബുക്കിങ്. ഡിസംബര്‍ അവസാനത്തോടെ ആയിരിക്കും വിതരണമാരംഭിക്കുക. ഇന്ത്യയിലുടനീളമുള്ള 106 ഒഖീനാവ ഡീലര്‍ഷിപ്പുകളിലും പ്രെയിസ് ഇലക്ട്രിക് സ്‌കൂട്ടര്‍ ലഭ്യമാക്കിയിട്ടുണ്ട്.