/kalakaumudi/media/post_banners/ed64f8965f1640a67873f1fade48d1b5605f3f7f20d42c2b3c4f62d890a9e21a.jpg)
ഫോക്സ്‌വാഗൻ ഗ്രൂപ്പിൽപെട്ട പുതുതലമുറ പനമേര ഇന്ത്യൻ വിപണിയിലും. നാലു ഡോർ സ്പോർട്സ് കാറായ പനമേര രണ്ടുപതിപ്പുകളിലാണ് വിപണിയിൽ ഉള്ളത്. പാനമീറ ടർബോ യ്ക്ക് 1.93 കോടി രൂപയും പനമേര ടർബോ എക്സിക്യൂട്ടീവി ന് 2.05 കോടി രൂപയുമാണു മഹാരാഷ്ട്രയിൽ വില.
അധിക സൗകര്യങ്ങളും സംവിധാനങ്ങളുമുള്ള ‘എക്സിക്യൂട്ടീവ്’ പതിപ്പിന്റെ വീൽബേസ് മറ്റു മോഡലിനെ അപേക്ഷിച്ച് 150 എം എം കൂടുതലുമാണ്.
പുതിയ നാലു ലീറ്റർ, ഇരട്ട ടർബോ വി എയ്റ്റ് പെട്രോൾ എൻജിനാണു പുതുതലമുറ ‘പനമേര’യ്ക്കു കരുത്തേകുന്നത്; പരമാവധി 550 ബി എച്ച് പി കരുത്തും 770 എൻ എം ടോർക്കും സൃഷ്ടിക്കാൻ ഈ എൻജിനു കഴിയും. മുൻമോഡലിലെ എൻജിനെ അപേക്ഷിച്ച് 30 ബി എച്ച് പി കരുത്തും 70 എൻ എം ടോർക്കും അധികമാണിത്. പോർഷെയുടെ പുതിയ എട്ടു സ്പീഡ് ഗീയർബോക്സാണ് കാറിലെ ട്രാൻസ്മിഷൻ.
സ്പോർട്സ് റസ്പോൺസ് ബട്ടനും ഓപ്ഷനൽ മോഡ് സ്വിച്ചും പ്രയോജനപ്പെടുത്തി കാറിലെ എൻജിന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനാവുമെന്നും പോർഷെ അവകാശപ്പെടുന്നു. ‘918 സ്പൈഡറി’ലൂടെയായിരുന്നു ‘മോഡ് സ്വിച്ചി’ന്റെ അരങ്ങേറ്റം; സ്റ്റീയറിങ് വീലിൽ ഘടിപ്പിച്ച റോട്ടറി റിങ് വഴി നോർമൽ, സ്പോർട്, സ്പോർട് പ്ലസ്, ഇൻഡിവിജ്വൽ മോഡുകളിലൊന്നു തിരഞ്ഞെടുക്കാനാണ് അവസരം.