കോടികള്‍ വിലമതിക്കുന്ന എസ്യുവി സ്വന്തമാക്കി നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍

By Ashli Rajan.13 12 2022

imran-azhar


നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെ പുതിയ വാഹനം ഏറെ ശ്രദ്ധ നേടുന്നു. സൂപ്പര്‍ ഹിറ്റ് സിനിമകളുടെ നിര്‍മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ പുതിയ റേഞ്ച് റോവര്‍ സ്‌പോര്‍ടാണ് വാഹന പ്രേമികള്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

 

ആഡംബര എസ്യുവിയായ റേഞ്ച് റോവര്‍ സ്‌പോര്‍ട് 3.0 ലീറ്റര്‍ 6 സിലിണ്ടര്‍ വാഹനമാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ തിരഞ്ഞെടുത്തത്. അടുത്തിടെ രൂപം മാറ്റി വിപണിയിലെത്തിയ വാഹനത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

 

6 സിലിണ്ടര്‍ ഡീസല്‍ വാഹനത്തിന് 350 എച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമുണ്ട്. 234 കിലോമീറ്റര്‍ പരമാവധി വേഗത കൈവരിക്കാന്‍ ശേഷിയുള്ള വാഹനത്തിന് 0 100 കിലോമീറ്റര്‍ വേഗത്തിലെത്താന്‍ കേവലം 5.9 സെക്കന്‍ഡുകള്‍ മാത്രം മതി. 8 സ്പീഡ് ടോര്‍ക്ക് കണ്‍വര്‍ട്ടര്‍ ഓട്ടമാറ്റിക് ഗിയര്‍ബോക്‌സാണ് വാഹനത്തിലുള്ളത്.

 

2 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള വാഹനത്തിന് ഒട്ടേറെ സവിശേഷതകള്‍ ഉണ്ട്. ഹീറ്റഡ് സീറ്റുകള്‍, ഹോട്ട്‌സ്റ്റോണ്‍ മസാജ് എന്നിവ ഉള്‍പ്പെടെയുള്ള വാഹനം ദീര്‍ഘദൂര യാത്രകള്‍ക്ക് ഏറെ പേരുകേട്ടതാണ്.

 

ഓള്‍ ടെറെയ്ന്‍ പ്രോഗ്രസ് കണ്‍ട്രോള്‍ ഓഫ് റോഡ് ട്രാക്ഷന്‍ കണ്‍ട്രോള്‍, ഓണ് ഓഫ് റോഡ് ഡ്രൈവ് മോഡുകള്‍, 900 എംഎം വാട്ടര്‍ വേഡിങ് കപ്പാസിറ്റി, 281 എംഎം ഗ്രൗണ്ട് ക്ലിയറന്‍ എന്നിവയെല്ലാം വാഹനത്തിന്റെ മാത്രം പ്രത്യേകതയാണ്.

 

അകത്തും പുറത്തും ഏറെ മാറ്റങ്ങളോടെയാണ് വാഹനം വിപണിയിലെത്തിയത്. 13.1 ഇഞ്ച് ടച്ച് സ്‌ക്രീന്‍ പിവി പ്രോ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഒട്ടേറെ സവിശേഷതകള്‍ ഉള്ളതാണ്.

 

ട്രാഫിക് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര നിര്‍മാണ രംഗത്തേക്ക് എത്തിയ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച ഭൂരിഭാഗം ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനോടു സഹകരിച്ച് ലിസ്റ്റിന്‍ നിര്‍മിച്ച ഗോള്‍ഡാണ് ഒടുവില്‍ തിയറ്ററിലെത്തിയ ചിത്രം.

 

OTHER SECTIONS