/kalakaumudi/media/post_banners/cd911d87d240d061aba21cd19156ad5eafbe31da635d91ba86e35544fa962c25.jpg)
ഒരു കാലഘട്ടത്തിൽ യുവാക്കളുടെ ഹരമായി മാറിയ ബൈക്കാണ് യമഹയുടെ ആർ എക്സ് 100. എന്നാൽ ആർ എക്സ് 100ന്റെ പഴയ മോഡലിനെ റീസ്റ്റോർ ചെയ്ത പുറത്തിറക്കിയിരിക്കുകയാണിപ്പോൾ. പഴയ മോഡലിനെ അപ്പാടെ പൊടിതട്ടിയെടുത്തിരിക്കുകയാണ് പുതിയ മോഡലിൽ, എന്നാൽ ഹെഡ് ലൈറ്റിൽ പുതുമ കൊണ്ടുവന്നിട്ടുണ്ട്. ആരും കൊതിക്കുന്ന പരിഷ്‌കൃത രൂപമാണ് പുതിയ ആർ എക്സ് 100ന്റേത്. നിരത്തുകളിൽ ശബ്ദമാണ് ആർ എക്സ് 100ന്റെ ഏറ്റവും വലിയ പ്രത്യേകത. 1985 ല്‍ പുറത്തിറക്കിയ വാഹനത്തെ പൊല്യൂഷൻ കാരണങ്ങളാൽ നിരോധിക്കുകയായിരുന്നു. എന്നിരുന്നാലും ആർ എക്‌സിന് ഇപ്പോഴും ആരാധകർക്ക് കുറവൊന്നുമില്ല. 98 സിസി, ടൂ സ്‌ട്രോക്ക്, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് വാഹനത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് 10.85 ബിഎച്ച്പി കരുത്ത് നൽകുന്നു