2023 ല്‍ റെക്കോര്‍ഡ് വില്‍പനയുമായി കാര്‍ വിപണി; മുന്നില്‍ എസ്‌യുവികള്‍

2023 കാര്‍ വിപണിയില്‍ റെക്കോര്‍ഡ് വില്‍പനയാണ് നടന്നത്. 8.3% വര്‍ധനയോടെ 41.08 ലക്ഷം കാറുകളാണ് 2023ല്‍ വിറ്റത്.

author-image
anu
New Update
2023 ല്‍ റെക്കോര്‍ഡ് വില്‍പനയുമായി കാര്‍ വിപണി; മുന്നില്‍ എസ്‌യുവികള്‍

മുംബൈ: 2023 കാര്‍ വിപണിയില്‍ റെക്കോര്‍ഡ് വില്‍പനയാണ് നടന്നത്. 8.3% വര്‍ധനയോടെ 41.08 ലക്ഷം കാറുകളാണ് 2023ല്‍ വിറ്റത്. 2022ല്‍ ഇത് 37.92 ലക്ഷമായിരുന്നു. വില്‍പനയില്‍ പകുതിയിലേറെയും എസ്യുവികളാണ്. മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്‌സ്, ടൊയോട്ട തുടങ്ങിയ കമ്പനികളുടെ വില്‍പനയും 2023ല്‍ റെക്കോര്‍ഡ് നിലവാരം തൊട്ടു.

മാരുതിയുടെ ഒരു വര്‍ഷത്തെ വില്‍പന ആദ്യമായി 20 ലക്ഷം യൂണിറ്റ് കടന്നു. ഹ്യുണ്ടായുടെ ഇന്ത്യയിലെ ആഭ്യന്തര വില്‍പന ആദ്യമായി 6 ലക്ഷം യൂണിറ്റ് കടക്കുകയും ചെയ്തു. ടാറ്റ വിറ്റത് 5.53 ലക്ഷം യൂണിറ്റാണ്. ടൊയോട്ട 2.33 ലക്ഷം. എംജി മോട്ടോര്‍ 56,902.

automobile Latest News