വൈദ്യുത കാര്‍ വാങ്ങിയാല്‍ രണ്ടര ലക്ഷം രൂപ ഇളവ് പദ്ധതിയുമായി സര്‍ക്കാര്‍

വൈദ്യുത വാഹനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാന്‍ കച്ചമുറുക്കി ഇറങ്ങിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിപണിയില്‍ വൈദ്യുത വാഹനങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് 9,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്രം വകയിരുത്തി കഴിഞ്ഞു

author-image
Abhirami Sajikumar
New Update
വൈദ്യുത കാര്‍ വാങ്ങിയാല്‍ രണ്ടര ലക്ഷം രൂപ ഇളവ്  പദ്ധതിയുമായി സര്‍ക്കാര്‍
 

വൈദ്യുത വാഹനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കാന്‍ കച്ചമുറുക്കി ഇറങ്ങിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. വിപണിയില്‍ വൈദ്യുത വാഹനങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ട് 9,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്രം തയ്യാറാക്കി കഴിഞ്ഞു.

കൂടുതല്‍ വൈദ്യുത വാഹനങ്ങളെ വിപണിയില്‍ അണിനിരത്താന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള പിന്തുണ വാഹനനിര്‍മ്മാതാക്കളെയും പ്രേരിപ്പിക്കും. വേഗത കുറഞ്ഞ വൈദ്യുത ടൂവീലര്‍ മോഡലുകള്‍ക്ക് ഇരുപതിനായിരം രൂപയുടെ ഇളവ് സര്‍ക്കാര്‍ നല്‍കും. അതേസമയം മോഡലുകളുടെ വില ഒരു ലക്ഷം രൂപയില്‍ കൂടരുത്.സമാനമായി ആദ്യത്തെ ഒന്നര ലക്ഷം അതിവേഗ വൈദ്യുത ടൂവീലര്‍ ഉടമകള്‍ക്കാണ് മുപ്പതിനായിരം രൂപയുടെ ഇളവ് സര്‍ക്കാര്‍ അനുവദിക്കുക. വൈദ്യുത മോഡലുകളുടെ വില ഒന്നര ലക്ഷം രൂപ കവിയരുതെന്ന നിബന്ധനയും സര്‍ക്കാര്‍ മുന്നോട്ടു വെയ്ക്കും.

 
പദ്ധതിക്ക് കീഴില്‍ ആദ്യത്തെ അമ്പതിനായിരം വൈദ്യുത കാറുടമകള്‍ക്ക് ഇളവു നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കം. 15 ലക്ഷം രൂപയ്ക്ക് താഴെ വിലയുള്ള വൈദ്യുത കാറുകള്‍ക്കാണ് രണ്ടര ലക്ഷം രൂപയുടെ ഇളവ് ലഭിക്കുക.വൈദ്യുത ടൂവീലറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് മുപ്പതിനായിരും രൂപയുടെ ഇളവ് നല്‍കുന്നതും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ ഇളവുകള്‍ക്ക് വ്യവസ്ഥകളും നിബന്ധനകളും ബാധകമാണ്.പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് പകരം വൈദ്യുത കാറുകള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് രണ്ടര ലക്ഷം രൂപ വരെ ഇളവു നല്‍കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ബാറ്ററിയില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് പ്രചാരം കൂട്ടുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
 
 
electric car