/kalakaumudi/media/post_banners/86b72fcb2fa802391c1fbcd99fc3396d3f89954242fa503777e11c65910afdc4.jpg)
ആഗോള വാഹന നിര്‍മാതാക്കളായ റെനോയും നിസ്സാന്‍ മോട്ടോര്‍ കമ്ബനിയും ലയിച്ച് ഒരൊറ്റ കമ്ബനിയായി മാറാന്‍ ഒരുങ്ങുന്നു. ഇലക്‌ട്രിക് കാറുകള്‍ ഉള്‍പ്പെടെയുള്ള നവീന സാങ്കേതിക വിദ്യകളിലേക്ക് വ്യവസായം മാറാനിരിക്കെയാണ് ഇങ്ങനെയൊരു ലയനത്തെക്കുറിച്ച് ഇരുകൂട്ടരും ആലോചിക്കുന്നത്. ലയനം യാഥാര്‍ഥ്യമായാല്‍ ഫോക്സ്വാഗണ്‍, ടൊയോട്ട എന്നിവയ്ക്ക് സമാനമായ വന്‍കിട ഓട്ടോമൊബൈല്‍ ഗ്രൂപ്പായി നിസ്സാന്‍-റെനോ മാറും
നിലവില്‍ നിസ്സാന്‍ മോട്ടോഴ്സില്‍ റെനോയ്ക്ക് 43 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. റെനോയില്‍ നിസ്സാന് 15 ശതമാനം ഓഹരിയുമുണ്ട്. റെനോയുടെ ചെയര്‍മാനായ കാര്‍ലോസ് ഘോസനാണ് ലയന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നത്.