/kalakaumudi/media/post_banners/16b9533cdcfbf58e2d911f396574219306568bdaf8d11dc08441f9012664bce2.jpg)
ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോയുടെ ജനപ്രിയ മോഡലായ ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് കമ്പനി പുറത്തിറക്കുന്നു. 2022ഓടെ ചൈനയിലാകും ഇലക്ട്രിക് ക്വിഡ് കമ്പനി പുറത്തിറക്കുക. വൈദ്യുതി വാഹനങ്ങളുടെ ചൈനയിലെ സാധ്യതകള്‍ കണക്കിലെടുത്ത് താങ്ങാനാവുന്ന വിലയിലാണ് ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ചൈനീസ് വിപണിയിലെത്തുന്നത്.
വാഹനത്തിന് ചൈനീസ് വിപണിയില്‍ ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുത്ത് ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വാഹനം കയറ്റുമതി ചെയ്യാനാണ് പദ്ധതി. 2030-ഓടെ രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍ബന്ധമാക്കുന്ന സാഹചര്യത്തില്‍ റെനോ അവതരിപ്പിക്കുന്ന ആദ്യ ഇലക്ട്രിക് കാറായിരിക്കും ക്വിഡ്. ഇതോടൊപ്പം ടൊയോട്ടയും സുസുക്കിയും ചേര്‍ന്ന് ഇലക്ട്രിക് വാഹനങ്ങളുടെ ഉത്പാദനത്തിനായി ഇന്ത്യയില്‍ സംയുക്ത സംരംഭം തുടങ്ങുമെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.