/kalakaumudi/media/post_banners/dc6cd31ee1497919e7e3bfaf034ac730e9dd69723d31f6666622b5259c87ff30.png)
കൊച്ചി: റെനോ ഡസ്റ്ററിന്റെ പരിഷ്‌കരിച്ച പതിപ്പ് കേരള വിപണിയില്‍. കളമശേരി ടിവിഎസ് റെനോയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ റെനോ ഇന്ത്യ സെയില്‍സ് ഹെഡ് സുധീര്‍ മല്‍ഹോത്ര, റീജണല്‍ സെയില്‍സ് ഹെഡ് പ്രേം സഞ്ജീവി, കേരള ഏരിയ സെയില്‍സ് മാനേജര്‍ സുജോയ് സിംഗ്, ടിവിഎസ് സീനിയര്‍ വൈസ് പ്രസിഡന്റ്് തോമസ് സ്റ്റീഫന്‍, സീനിയര്‍ ജനറല്‍ മാനേജര്‍ സുരേഷ് റാവു എന്നിവര്‍ ചേര്‍ന്ന് പുതിയ ഡസ്റ്റര്‍ അവതരിപ്പിച്ചു. നവീകരിച്ച സുരക്ഷാ സൗകര്യങ്ങളും ആന്‍ഡ്രോയിഡ് ഓട്ടോ സിസ്റ്റവും ആപ്പിള്‍ കാര്‍ പ്ലേയും ഉള്‍പ്പെടുന്നതാണ് പുതിയ ഡസ്റ്റര്‍.
ഗ്രില്‍, ഹെഡ് ലാംപ്, ബോണറ്റ്, ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം എന്നിവ ഉള്‍പ്പെടെ 25 പരിഷ്‌കാരങ്ങള്‍ പുതിയ പതിപ്പിലുണ്ടന്ന് സുധീര്‍ മല്‍ഹോത്ര പറഞ്ഞു. 1.5 ലിറ്റര്‍ പെട്രോള്‍ മോഡലില്‍ 5 സ്പീഡ് മാനുവല്‍, സിവിടി ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുകളുണ്ട്. 1.5 ലിറ്റര്‍ ഡീസല്‍ മോഡലില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയര്‍ ഓപ്ഷനുകളിലുമാണ് ഉള്ളത്. പെട്രോള്‍ 106 ബിഎച്ച്പി കരുത്തോടെ എത്തുമ്പോള്‍ ഡീസല്‍ എന്‍ജിന്‍ 85 ബിഎച്ച്പി, 110 ബിഎച്ച്പി എന്നീ രണ്ട് വേരിയന്റുകളാണുള്ളത്. എട്ട് ലക്ഷം രൂപ മുതല്‍ പന്ത്രണ്ടര ലക്ഷം രൂപ വരെയാണ് പുതിയ മോഡലുകളുടെ ഷോറൂം വില.