ഇന്ത്യയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി റെനോ നിസാന്‍

By Greeshma Rakesh.04 09 2023

imran-azhar

 

 


കൊച്ചി: ഇന്ത്യയില്‍ 15 വര്‍ഷം പൂര്‍ത്തിയാക്കി ചെന്നൈയിലെ ഒറഗഡത്തെ റെനോ നിസാന്‍ ഓട്ടോമോട്ടീവ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ അത്യാധുനിക നിര്‍മ്മാണകേന്ദ്രം. ഈയിടെ ആഭ്യന്തര, കയറ്റുമതി വിപണികള്‍ക്കായി 2.5 ദശലക്ഷത്തിലധികം റെനോ, നിസാന്‍ കാറുകളുടെ നിര്‍മാണം പ്‌ളാന്റ് പൂര്‍ത്തിയാക്കിയിരുന്നു.

 


2008 ആഗസ്റ്റ് 26ന് സ്ഥാപിതമായ ഈ കേന്ദ്രം 1.15 ദശലക്ഷത്തിലധികം വാഹനങ്ങള്‍ 108ഓളം വിപണികളിലേക്ക് കയറ്റുമതി, 100,000ല്‍ അധികം ആളുകളിലേക്ക് ഉള്‍പ്പെടെ പ്രാദേശിക സമൂഹത്തിലേക്ക് എത്തിച്ചേരുന്ന സി.എസ്.ആര്‍ സംരംഭങ്ങള്‍ എന്നിങ്ങനെയായി ഇപ്പോള്‍ മുന്‍നിര ഓട്ടോമോട്ടീവ് നിര്‍മ്മാതാവായിമാറിക്കഴിഞ്ഞു.

 


അടുത്ത കുറച്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് ഇവികള്‍ ഉള്‍പ്പെടെ ആറ് പുതിയ മോഡലുകള്‍ കൂടി പ്‌ളാന്റില്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്.നിസാന്റെയും റെനോയുടെയും ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ പ്രതിജ്ഞാബദ്ധയോടെ പ്രവര്‍ത്തിക്കുമെന്ന് ആര്‍എന്‍എഐപിഎല്‍ മാനേജിങ് ഡയറക്ടര്‍ കീര്‍ത്തി പ്രകാശ് പറഞ്ഞു.

OTHER SECTIONS