ടിവിഎസ് റെനോ കെയര്‍ ആന്റ് ഷെയര്‍ ഡ്രൈവ്‌

സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ടിവിഎസ് റെനോ മുന്‍കൈ എടുക്കുമെന്ന് ടിവിഎസ് സീനിയര്‍ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫന്‍. പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ റെനോള്‍ട്ടിന്റെ പ്രീമിയം സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ബ്രാന്‍ഡായ ഡസ്റ്റര്‍ കാര്‍ ഉടമകള്‍ നടത്തിയ ടിവിഎസ് റെനോള്‍ട്ട് കെയര്‍ ആന്റ് ഷെയര്‍

author-image
S R Krishnan
New Update
ടിവിഎസ് റെനോ കെയര്‍ ആന്റ് ഷെയര്‍ ഡ്രൈവ്‌

കൊച്ചി : സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുതകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ടിവിഎസ് റെനോ മുന്‍കൈ എടുക്കുമെന്ന് ടിവിഎസ് സീനിയര്‍ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫന്‍. പ്രമുഖ കാര്‍ നിര്‍മ്മാതാക്കളായ റെനോള്‍ട്ടിന്റെ പ്രീമിയം സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി ബ്രാന്‍ഡായ ഡസ്റ്റര്‍ കാര്‍ ഉടമകള്‍ നടത്തിയ ടിവിഎസ് റെനോള്‍ട്ട് കെയര്‍ ആന്റ് ഷെയര്‍ െ്രെഡവിന്റെ ഫഌഗ് ഓഫും, ഡസ്റ്റര്‍ ഓട്ടോമാറ്റിക് പെട്രോള്‍ വേരിയന്റായ സി.വി.ടിയുടെ ലോഞ്ചും കളമശ്ശേരി ഷോറൂമില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടമ്പുഴ പിണവൂര്‍കുടി െ്രെടബല്‍ സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ കൈമാറുന്നതിനാണ് ഡ്രൈവ്‌ സംഘടിപ്പിച്ചത്. ടിവിഎസ് റെനോള്‍ട്ടിന്റെ കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി സംഘടിപ്പിച്ച ഡ്രൈവ്‌ല്‍ 50ല്‍ പരം ഡസ്റ്റര്‍ കാര്‍ ഉടമകള്‍ പങ്കാളികളായി. പഠനോപകരണങ്ങളുടെ വിതരണരണോദ്ഘാടനം കുട്ടമ്പുഴ പോലീസ്  ഇന്‍സ്‌പെക്ടര്‍ ബ്രിജു കുമാര്‍ നിര്‍വ്വഹിച്ചു. 10ാം ക്ലാസില്‍ മികച്ച വിജയം കൈവരിച്ച 5 കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് ഗ്യാങ്ങ് ഓഫ് ഡസ്റ്റര്‍ ടീം വിതരണം ചെയ്തു. 170 കുട്ടികള്‍ക്ക് ബാഗ്, യൂണിഫോം, ഉള്‍പ്പെടെ രണ്ടര ലക്ഷം രൂപയുടെ സഹായമാണ് ഇത്തവണത്തെ കെയര്‍ ആന്റ് ഷെയര്‍ െ്രെഡവില്‍ നല്‍കിയത്. ചടങ്ങുകള്‍ക്ക് റീജണല്‍ സെയില്‍സ് ഹെഡ് വിഷ്ണു ഗുരുദാസ്, സെയില്‍സ് മാനേജര്‍ എ.മഹേഷ് എന്നിവര്‍ നേത്യത്വം നല്‍കി

renault test drive kochi kwid