ഏഴ് സീറ്റുള്ള ചെറുവാഹനം; ട്രൈബറുമായി റെനോ എത്തി

ഏഴ് സീറ്റുള്ള ചെറുവാഹനം; ട്രൈബറുമായി റെനോ എത്തി

author-image
mathew
New Update
ഏഴ് സീറ്റുള്ള ചെറുവാഹനം; ട്രൈബറുമായി റെനോ എത്തി

ചെറു വാഹനമായ ട്രൈബറിന്റെ ആദ്യ പതിപ്പ് അവതരിപ്പിച്ച് ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോ. ഇന്ത്യയ്ക്കായി ഡിസൈന്‍ ചെയ്ത വാഹനം ആദ്യം നമ്മുടെ വിപണിയിലും പിന്നീട് രാജ്യാന്തര വിപണികളിലും വില്‍പനയ്‌ക്കെത്തുമെന്ന് റെനൊ അറിയിച്ചു. നാലുമീറ്ററില്‍ താഴെ നീളമുള്ള വാഹനത്തില്‍ ഏഴ് പേര്‍ക്ക് സഞ്ചരിക്കാനാവും. വില സംബന്ധിച്ച വിവരങ്ങളൊന്നും റെനൊ പ്രഖ്യാപിച്ചില്ലെങ്കിലും ഉടന്‍ തന്നെ വാഹനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ.

ക്വിഡുമായി ചെറിയ സാമ്യമുണ്ടാകുമെങ്കിലും നൂതന സംവിധാനങ്ങളുമായി പൂര്‍ണമായും പുതിയ വാഹനമായാണ് ട്രൈബര്‍ എത്തുന്നത്. ഈസിഫിക്‌സ് സീറ്റുകളുമായി ആദ്യമെത്തുന്ന വാഹനം കൂടിയാണ് ട്രൈബര്‍. 100 വ്യത്യസ്ത സീറ്റ് കോണ്‍ഫിഗറേഷനോട് കൂടിയാണ് ട്രൈബര്‍ എത്തുന്നത്. ഒരു ലിറ്റര്‍ 3 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് ഉപയോഗിക്കുന്ന ട്രൈബറിന് 72 പിഎസ് കരുത്തും 96 എന്‍എം ടോര്‍ക്കുമുണ്ട്. മികച്ച പ്രവര്‍ത്തനക്ഷമതയും ഇന്ധനക്ഷമതയുമുള്ള എന്‍ജിന്റെ പരിപാലന ചിലവ് വളരെ കുറവാണ്. 5 സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സുകളില്‍ ട്രൈബര്‍ ലഭിക്കും. പുതു തലമുറ ചെറു വാഹനങ്ങളിലെ എല്ലാ ഫീച്ചറുകളുമായി എത്തുന്ന വാഹനത്തിന് മികച്ച സ്‌റ്റൈലും സൗകര്യങ്ങളുമുള്ള ഇന്റീരിയറുമാണ്. മികച്ച സീറ്റുകളും വലിയ 8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ മള്‍ട്ടിമീഡിയയും ട്രൈബറിനുണ്ട്.

സെഗ്മെന്റിലെ ഏറ്റവും മികച്ച ലുക്ക് നല്‍കിയാണ് ട്രൈബറിനെയും റെനൊ അവതരിപ്പിച്ചിരിക്കുന്നത്. വലിയ ബോണറ്റ്, എല്‍ഇഡി ഡൈറ്റം റണ്ണിങ് ലൈറ്റുകള്‍, വലിയ ഗ്രില്‍, ഭംഗിയുള്ള പിന്‍ഭാഗം എന്നിവയുണ്ട്. ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, റിവേഴ്‌സ് ക്യാമറ എന്നിവയും പ്രധാന ആകര്‍ഷണങ്ങളാണ്. സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗ് കൂടാതെ സൈഡ് എയര്‍ബാഗുകളും സ്പീഡ് വാണിങ് സിസ്റ്റവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏകദേശം 5.3 ലക്ഷം മുതല്‍ 8 ലക്ഷം വരെയായിരിക്കും ട്രൈബറിന്റെ വില.

renault triber