/kalakaumudi/media/post_banners/79f51dfeaba216f1b4866042ae851668aad5445dcc41562d0bcafe1a3c57706e.jpg)
സാധാരണക്കാരായ ജനങ്ങളുടെ കാർ എന്ന സ്വപ്നം യാഥാർഥ്യമാക്കിയ വാഹനനിർമാതാക്കളാണ് റെനോ. റെനോ പുറത്തിറക്കിയ ക്വിഡിന് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചത്. റെനോ അവതരിപ്പിച്ച ഏറ്റവും പുതിയ മോഡലായ 'ട്രൈബർ' ആണ് ഇപ്പോൾ താരം. ടൊയോട്ട പുറത്തിറക്കിയ ഇന്നോവ ക്രിസ്റ്റയ്ക്ക് വെല്ലുവിളി ഉയർത്തിക്കൊണ്ടാണ് റെനോ ട്രൈബർ പുറത്തിറക്കിയിരിക്കുന്നത്.
ട്രൈബറിന്റെ പ്രത്യേകതകൾ...
എം.പി.വി സെഗ്‌മെന്റിലാണ് ട്രൈബർ പുറത്തിറങ്ങുക. ലോഡ്ജിക്ക് ശേഷം റെനോ ഇന്ത്യയിലെത്തിക്കുന്ന രണ്ടാമത്തെ മൾട്ടി പർപ്പസ് വാഹനമാണ് ട്രൈബർ. 6250 ആർ.പി.എമ്മിൽ 72 പി.എസ് പവറും 3500 ആർ.പി.എമ്മിൽ 96 എൻ.എം ടോർക്കുമാണ് എഞ്ചിന്റെ പ്രത്യേകത. 20 കി.മീറ്റർ മൈലേജാണ് കമ്പനി അവകാശപ്പെടുന്നത്. 5, 6, 7 സീറ്ററുകളായി ട്രൈബർ ഉപയോഗിക്കാം. 1739 എം.എം വീതിയും 1643 എം.എം ഉയരവും 2636 എംഎം വീൽബേസുമാണ് ട്രൈബറിനുള്ളത്. എ.ബി.എസ്, ഇ.ബി.ഡി, റിയർ പാർക്കിംഗ് സെൻസർ, റിവേഴ്സ് കാമറ, സ്പീഡ് അലർട്ട്, സീറ്റ് ബെൽറ്റ് റിമൈൻഡർ, ഇതിന് പുറമെ നാല് എയർ ബാഗുകളും വാഹനത്തിന്റെ മികച്ച സുരക്ഷ ഉറപ്പാക്കുന്നു. 4.59- മുതൽ 6.49 ലക്ഷമാണ് ട്രൈബറിന്റെ വില.