ഫോക്സ്വാഗനെ കടത്തിവെട്ടി റെനോ ഗ്രൂപ്പ്

വാഹന നിർമ്മാണ രംഗത്ത് രണ്ടാം സ്ഥാനം കൈയ്യടക്കി റെനോ ഗ്രൂപ്പ്. ഈ വർഷം ഫോക്സ്വാഗണ്‍ ഗ്രൂപ്പിനെ കടത്തിവെട്ടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.

author-image
Greeshma G Nair
New Update
ഫോക്സ്വാഗനെ കടത്തിവെട്ടി റെനോ ഗ്രൂപ്പ്

ന്യൂഡൽഹി : വാഹന നിർമ്മാണ രംഗത്ത് രണ്ടാം സ്ഥാനം കൈയ്യടക്കി റെനോ ഗ്രൂപ്പ്. ഈ വർഷം ഫോക്സ്വാഗണ്‍ ഗ്രൂപ്പിനെ കടത്തിവെട്ടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.

മാര്‍ച്ച് പാദത്തില്‍ റെനോ ഗ്രൂപ്പ് 26,58,019 വാഹനങ്ങളാണ് വിറ്റത്. 27,07,251 വാഹനങ്ങള്‍ വിറ്റ് ടൊയോട്ട ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ 24,95,100 വാഹനങ്ങള്‍ മാത്രം വില്‍ക്കാന്‍ കഴിഞ്ഞ ഫോക്സ്വാഗണ്‍ ഗ്രൂപ്പ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

സമീപകാലത്ത് ലോകത്തെ രണ്ട് മുന്‍ നിര വാഹന നിര്‍മ്മാതാക്കളിലൊന്നായിരുന്നു ഫോക്സ്വാഗണ്‍ ഗ്രൂപ്പ്. എന്നാല്‍ ഡീസല്‍ഗേറ്റ് സംഭവം ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ വില്‍പ്പനയെയും വരുമാനത്തെയും ബാധിച്ചു. ഡീസല്‍ഗേറ്റ് സംഭവത്തില്‍ കമ്പനി അമേരിക്കന്‍ കോടതികളില്‍ കുറ്റം സമ്മതിച്ചിരുന്നു.

.

ഫോക്സ്വാഗനെ കടത്തിവെട്ടി റെനോ ഗ്രൂപ്പ്