/kalakaumudi/media/post_banners/93491001dea528cfa5218eb1329329fc37c884e90ada188262d344f8f0194d56.jpg)
ഇരുചക്ര വാഹനവിപണിയിൽ മുൻനിരയിലുള്ള റോയൽ എന്‍ഫീൽഡ് ഇറ്റാലിയൻ മോട്ടോർസൈക്കിൾ ബ്രാൻഡായ ഡുക്കാറ്റിയെ വാങ്ങാനൊരുങ്ങുന്നു . ഫോക്സ്‌വാഗണിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ഡുക്കാറ്റി.
രാജ്യത്തെ ഏറ്റവും മികച്ച ലാഭമുള്ള ഇരുചക്ര വാഹനനിർമാതാക്കളിലൊന്നാണ് ഐഷർ മോട്ടോഴ്സിന്‍റെ ഉടമസ്ഥതയിലുള്ള റോയൽ എൻഫീൽഡ്. വിദേശ മാർക്കറ്റുകളിൽ അതിവേഗം വളരാനുള്ള ശ്രമത്തിലാണ് ഇപ്പോൾ റോയൽ എന്‍ഫീൽഡ്.
നോർത്ത് അമേരിക്കയിലും ലാറ്റിനമേരിക്കയിലും നേരിട്ടുള്ള വിതരണശൃംഖലകൾ കമ്പനി തുറന്നിട്ടുണ്ട്. ഓസ്ട്രേലിയയിലും യൂറോപ്പിലും എൻഫീൽഡിന്‍റെ സാന്നിധ്യമുണ്ട്.