ക്ലാസും ഒപ്പം മാസും...! പരീക്ഷണ ഓട്ടത്തില്‍ ക്ലാസിക് 650

റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സിസി എന്‍ജിന്‍ വലിയ വിജയമായിരുന്നു. പിന്നാലെ 650 സിസി പ്ലാറ്റ്‌ഫോമില്‍ പുതിയ മോഡലുകള്‍ ഒരുങ്ങുന്നു എന്ന വിവരവും പുറത്തുവന്നിരുന്നു.

author-image
Web Desk
New Update
ക്ലാസും ഒപ്പം മാസും...! പരീക്ഷണ ഓട്ടത്തില്‍ ക്ലാസിക് 650

റോയല്‍ എന്‍ഫീല്‍ഡിന്റെ 650 സിസി എന്‍ജിന്‍ വലിയ വിജയമായിരുന്നു. പിന്നാലെ 650 സിസി പ്ലാറ്റ്‌ഫോമില്‍ പുതിയ മോഡലുകള്‍ ഒരുങ്ങുന്നു എന്ന വിവരവും പുറത്തുവന്നിരുന്നു. ക്ലാസിക് സീരീലിലെ 650 സിസി മോഡലിന്റെ പരീക്ഷണ ഓട്ടത്തെ കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ക്ലാസിക് 350 മോഡലുമായി രൂപസാദൃശ്യമുള്ള പുതിയ വാഹനത്തിന് ഉള്ളിലേക്ക് കയറിയിരിക്കുന്ന വിധത്തിലുള്ള ക്ലിയര്‍ലെന്‍സ് ഹെഡ് ലാംപ്, സിറ്റീല്‍ റിം വീലുകള്‍ എന്നിവയാണ് ഉള്ളത്. ഇവയെല്ലാം വാഹനത്തിന് തനതായ ക്ലാസിക് ശൈലി നല്‍കുന്നുണ്ട്. മറ്റ് 650 സിസി മോഡലുകളിലേതിനു സമാനമായ എല്‍ഇഡി ഹെഡ്‌ലാംപാണ് പുതിയ മോഡലിനും ഉള്ളത്.

വലുപ്പം കൂടിയ ക്ലാസിക് രീതിയിലുള്ള കാഴ്ചയില്‍ ഏറെ ഭംഗിയുള്ളതാണ്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കാണ് മുന്നില്‍ ഉപയോഗിച്ചിട്ടുള്ളത്. പിന്നില്‍ ഇരട്ട ഷോക് അബാസോര്‍ബറുകളും ഉണ്ട്. 2.8 ലക്ഷം വരെയാവും വിപണിയില്‍ ഈ വാഹനത്തിന്റെ വിലയെന്നാണ് പ്രതീക്ഷിക്കുന്നത്.

royal enfield classic 650. automobiles