/kalakaumudi/media/post_banners/34c54937090d5af2bbd86a241738fc08d97b010aa9ab14954d757f71bb3f869d.jpg)
ചെന്നൈ: റോയല്‍ എന്‍ഫീല്‍ഡിന്‍റെ മൂന്നാമത് മൂന്നാമത് നിര്‍മ്മാണശാല ചെന്നൈക്ക് സമീപം പ്രവര്‍ത്തനം തുടങ്ങി. വളളംവടഗലില്‍ 50 ഏക്കര്‍ വിസ്തൃതിലാണ് പുതിയ നിര്‍മ്മാണശാല.
ആഭ്യന്തര, വിദേശ വിപണികളില്‍ വില്‍പനയ്ക്കുളള മോഡലുകളാണ് കന്പനി ഇവിടെ നിര്‍മ്മിക്കുക. കഴിഞ്ഞ സാന്പത്തിക വര്‍ഷം 6,67,135 മോട്ടോര്‍ സൈക്കിളുകളാണ് എന്‍ഫീല്‍ഡ് നിര്‍മ്മിച്ച് വിറ്റത്.
ഇക്കൊല്ലം മൂന്ന് നിര്‍മ്മാണശാലകളിലുമായി 8.25 ലക്ഷം യൂണിറ്റ് ഉത്പാദനശേഷി കൈവരിച്ചിട്ടുണ്ട്. ഇതു വഴി കൂടുതല്‍ വില്‍പന നേടാമെന്നാണ് കന്പനിയുടെ പ്രതീക്ഷ.
കഴിഞ്ഞ ഏപ്രില്‍ ~ജൂലൈ കാലത്ത് 2,48,457 റോയല്‍ എന്‍ഫീല്‍ഡ് വിറ്റഴിച്ചിരുന്നു. 2016ല്‍ ഇതേ കാലത്തെ അപേക്ഷിച്ച് 24 ശതമാനം അധികമാണിത്. ആഭ്യന്തര വില്‍പനയില്‍ 24 ശതമാനം വളര്‍ച്ചയുണ്ടായി. 242039 യൂണിറ്റുകളാണ് വിറ്റഴിച്ചത്. കയറ്റുമതിയില്‍ 19 ശതമാനം വര്‍ദ്ധനയുണ്ട്.
ക്ളാസിക് 350 ആണ് ഏറ്റവുമധികം വിറ്റു പോകുന്നത്. ഇത് ലഭിക്കാന്‍ രണ്ട് മാസത്തോളം കാത്തിരിക്കേണ്ടതുണ്ട്.
ഈ സാന്പത്തിക വര്‍ഷം 800 കോടി രൂപ നിക്ഷേപിക്കാനാണ് റോയല്‍ എന്‍ഫീല്‍ഡിന്‍റെ പദ്ധതി. ഇതില്‍ വലിയ ഭാഗം വല്ലംവടഗലിലെ നിര്‍മ്മാണ ശാലയുടെ ഉത്പാദന ശേഷി കൂട്ടാനും പുതിയ മോഡലുകളും പ്ളാറ്റ്ഫോമുകളും അവതരിപ്പിക്കാനുമാണ് ചെലവിടുക. ഇതോടൊപ്പം ബ്രിട്ടനിലെ ലീഷസ്റ്റര്‍, ചെന്നൈ എന്നിവിടങ്ങളിലെ സാങ്കേതിക കേന്ദ്രങ്ങളിലും മൂലധന നിക്ഷേപം നടത്തും.