വിലക്കുറവില്‍ കൊഡിയാക്ക്

ന്യൂഡല്‍ഹി: സ്‌കോഡയുടെ കൊഡിയാക്കിന് ഇന്ത്യന്‍ വിപണിയില്‍ വിലകുറഞ്ഞു. പ്രാരംഭ കൊഡിയാക്ക് സ്റ്റൈല്‍ വകഭേദത്തിന് ഒരുലക്ഷം രൂയാണ് കുറയുന്നത്.

author-image
Sooraj Surendran
New Update
വിലക്കുറവില്‍ കൊഡിയാക്ക്

ന്യൂഡല്‍ഹി: സ്‌കോഡയുടെ കൊഡിയാക്കിന് ഇന്ത്യന്‍ വിപണിയില്‍ വിലകുറഞ്ഞു. പ്രാരംഭ കൊഡിയാക്ക് സ്റ്റൈല്‍ വകഭേദത്തിന് ഒരുലക്ഷം രൂയാണ് കുറയുന്നത്. 33.83 ലക്ഷം രൂപയാണ് ഇനി സ്‌കോഡ കൊഡിയാക്ക് സ്റ്റൈല്‍ വകഭേദത്തിന് ഷോറൂം വില. എന്നാല്‍ ഉത്സവകാലം തീരുന്നതുവരെ മാത്രമെ വിലക്കുറവ് നിലനില്‍ക്കുകയുള്ളൂ. കഴിഞ്ഞദിവസം കൊഡിയാക്കിന് ഏറ്റവും ഉയര്‍ന്ന ലൊറന്‍ ആന്‍ഡ് ക്ലെമന്റ് വകഭേദത്തെ സ്‌കോഡ വിപണിയിലെത്തിച്ചതിനു പിന്നാലെയാണ് വിലയും സ്റ്റൈല്‍ വകഭേദത്തിന് കുറച്ചത്.
പൂര്‍ണ്ണ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഫോഗ്ലാമ്പുകള്‍, ടെയില്‍ലൈറ്റുകള്‍ എന്നിങ്ങനെ നിരവധി ഫീച്ചറുകളുമായാണ് സ്‌കോഡ കൊഡിയാക്ക് സ്റ്റൈല്‍ വിപണിയില്‍ എത്തുന്നത്. ഹെഡ്ലാമ്പുകളും വിന്‍ഡ്ഷീല്‍ഡ് വൈപ്പറുകളും ഓട്ടോമാറ്റിക്കാണ്.

ഇരട്ടനിറമുള്ള അകത്തളം, മൂന്നു സോണുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍, പാനരോമിക് സണ്‍റൂഫ് എന്നിവയെല്ലാം അകത്തള വിശേഷങ്ങളില്‍പ്പെടും. 12 വിധത്തില്‍ ക്രമീകരിക്കാവുന്ന മുന്‍സീറ്റുകള്‍, ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകളോടു കൂടിയ 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം പത്തു സ്പീക്കറുകളുള്ള ക്യാന്റണ്‍ ഓഡിയോ സംവിധാനം തുടങ്ങിയവ വാഹനത്തെ വേറിട്ടതാക്കുന്നു. 148 ബിഎച്ച്പി കരുത്തും 340 എന്‍എം ടോര്‍ക്കും സൃഷ്ടിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്റെ ഹൃദയം. ഏഴു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ട്രാന്‍സ്മിഷന്‍.
യാത്രക്കാരുടെ സുരക്ഷയുറപ്പിക്കാന്‍ ഒമ്പതു എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, , മള്‍ട്ടി കൊളീഷന്‍ ബ്രേക്കിംഗ് സംവിധാനം, ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് തുടങ്ങിയവയും വാഹനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

scoda kodiak launched