/kalakaumudi/media/post_banners/ec8008250965e183f1697a026a6e8d144824ed07f36cce2af34ce76d939dc651.jpg)
സ്കോഡയുടെ ഏറ്റവും പുതിയ വാഹനമായ സ്കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ ഇനി മുതൽ ഇന്ത്യൻ വിപണികളിലും ലഭ്യമാകും. നിരവധി പുത്തൻ സാങ്കേതികവിദ്യകളും, മികച്ച ഡിസൈനുകളും വാഹനത്തെ വേറിട്ട് നിർത്തുന്നു. വാഹന പ്രേമികളുടെ മനം കവരുന്ന ഡിസൈനാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. 1.8 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, 2.0 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍ എഞ്ചിനുകളാണ് കാറില്‍ തുടിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 180 bhp കരുത്തും 250 Nm torque ഉം പരമാവധി സൃഷ്ടിക്കും. ഇത് കൂടാതെ ഏഴു സ്പീഡ് ഇരട്ട ക്ലച്ച് ഓട്ടോമാറ്റിക് ഗിയർ ബോക്‌സും വാഹനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. വൈറ്റ്, ഗ്രെയ് നിറങ്ങളിലാണ് വാഹനം ലഭ്യമാകുക. സ്കോഡ സൂപ്പേര്‍ബ് സ്‌പോര്‍ട്‌ലൈന്‍ ഡീസൽ മോഡലിന് 31.49 ലക്ഷം രൂപയാണ് വില. വാഹനത്തിന്റെ ഇന്റീരിയർ ഡിസൈനിങ്ങിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇലക്‌ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ഇലക്‌ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിന്റെ മികവ് കൂട്ടുന്നു.