/kalakaumudi/media/post_banners/00f5ec54757ee5ea1c0b8f4d7f24af6685d8a743ef9e635371f052d3f79b1e5e.jpg)
എസ്‍യുവി നിര്‍മ്മാതാക്കളില്‍ കരുത്തരായ മഹീന്ദ്ര ആന്‍റ് മഹീന്ദയുടെ ജനപ്രിയ മോഡല്‍ സ്കോര്‍പ്പിയോയുടെ ലിമിറ്റഡ് എഡിഷന്‍ വിപണിയിലിറക്കി. സ്കോര്‍പ്പിയോ അഡ്വഞ്ചര്‍ എന്നു പേരുള്ള ലിമിറ്റഡ് എഡിഷന്‍ ഫോര്‍ വീല്‍, ടൂ വീല്‍ ഡ്രൈവ് വിഭാഗങ്ങളിലായി ആകെ 1000 എണ്ണമാണ് വിപണിയിൽ ഇറങ്ങുന്നത് .
ഫോക്സ് ലെതര്‍ അപ് ഹോള്‍സറ്ററിയും സീറ്റുകളും അകത്തളത്തെ പുതുമയുള്ളതാക്കുന്നു. ഒപ്പം റിവേഴ്സ് ക്യാമറയും സൈഡ് ഇന്‍ഡിക്കേറ്ററുകളുള്ള മിററുകളും വാഹനത്തിലുണ്ട്.
സ്കോര്‍പ്പിയോയുടെ എസ് 10 വകഭേദത്തിലാണ് മഹീന്ദ്ര ലിമിറ്റഡ് എഡിഷന്‍ ഒരുക്കിയിരിക്കുന്നത്. 2.2 ലീറ്റര്‍ , നാല് സിലിണ്ടര്‍ എംഹോക്ക് , കോമണ്‍ റയില്‍ ഡീസല്‍ എന്‍ജിന്‍ വാഹനത്തിന് 120 ബിഎച്ച്പി കരുത്ത് പകരും. രണ്ട് എയര്‍ ബാഗുകളും ഒപ്പം എബിഎസ് സംവിധാനവും വാഹനത്തിന് സുരക്ഷ ഒരുക്കും.
ടു വീല്‍ ഡ്രൈവിന് 13.10 ലക്ഷവും ഫോര്‍വീല്‍ ഡ്രൈവിന് 14.20 ലക്ഷവുമാണ് വാഹനത്തിന്‍റെ ഡല്‍ഹി എക്സ് ഷോറൂം വിലകള്‍.