/kalakaumudi/media/post_banners/de522645e95b37d43bd553f119b417ce2b61ad5d4d91a04eaaf0b9f9dd28a9e8.jpg)
മുംബൈ: കാറുകളുടെ വിലയില്‍ സ്‌കോഡ ഒട്ടോ ഇന്ത്യ രണ്ട് ശതമാനത്തോളം വര്‍ധന വരുത്തുന്നു. വില വര്‍ധന 2024 ജനവരി ഒന്ന്മുതല്‍ പ്രാബല്യത്തില്‍ വരും. കുഷാഖ് എസ് യു വി, സ്ലാവിയ സെഡാന്‍, കോഡിയാക് ലക്ഷ്വറി എന്നിവയ്‌ക്കെല്ലാം എക്‌സ്- ഷോറൂം വിലയിലെ രണ്ട്ശതമാനത്തോളമുള്ള ഈ വര്‍ധന ബാധകമായിരിക്കും.
ഘടകങ്ങളുടെ വിലക്കയറ്റവും പ്രവര്‍ത്തനച്ചെലവിലുണ്ടായ വര്‍ധനവും കണക്കിലെടുത്താണ് കാറുകളുടെ വില വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കമ്പനി അറിയിച്ചു.