/kalakaumudi/media/post_banners/b59679fdbc71c9ae000db772bdfb9d14b8a471a50536ac36aa86414952ead86a.jpg)
കൊച്ചി: സ്‌കോഡയുടെ മിഡ്-സൈസ് എസ്യുവിയായ കുഷാഖ് വിപണിയിൽ അവതരിപ്പിച്ചു. ഇന്ത്യ 2.0 പ്രോജക്ടിന്റെ ഭാഗമായി സ്‌കോഡ ഇന്ത്യയിൽ നിർമ്മിക്കുന്ന ആദ്യത്തെ കാറാണ് കുഷാഖ്.
സ്മാർട്ട്‌ഫോൺ ഇന്റഗ്രേഷൻ സാധ്യമാകുന്ന രണ്ട് ആധുനിക ഇൻഫോടെയ്ൻമെന്റ് സംവിധാനങ്ങൾ, രണ്ട് പെട്രോൾ എഞ്ചിനുകൾ, ശ്രദ്ധേയമായ ഡിസൈൻ, ഉയർന്ന നിലവാരത്തിലുള്ള സൗകര്യങ്ങൾ, നിരവധി സുരക്ഷാ സവിശേഷതകൾ എന്നിവയാണ് സ്‌കോഡ കുഷാഖിന്റെ പ്രത്യേകതകൾ.
6 സ്പീഡ് മാനുവൽ ഗിയർബോക്‌സ്, 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ, 7 സ്പീഡ് ഡി എസ് ജി ട്രാൻസ്മിഷൻ ഓപ്ഷനുകളും കുഷാഖിനുണ്ട്. ജൂലൈ മുതലാണ് കുഷാഖ് വിപണിയിൽ ലഭ്യമാകുക. ജൂൺ മുതൽ ബുക്ക് ചെയ്യാം.
സ്‌കോഡ കുഷാഖിന്റെ ലോക പ്രീമിയറിനൊപ്പം ഞങ്ങൾ ഇന്ത്യൻ വിപണിയിൽ ഞങ്ങളുടെ മോഡൽ ക്യാംപയ്ൻ ആരംഭിക്കുന്നുവെന്ന് സ്‌കോഡ ഓട്ടോ സിഇഒ തോമസ് ഷഫെർ പറഞ്ഞു.
ഏകദേശം രണ്ടര വർഷം മുമ്പ് ഇന്ത്യൻ വിപണിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഫോക്സ്വാഗൺ ഗ്രൂപ്പ് ഞങ്ങളെ ചുമതലപ്പെടുത്തിയതിന്റെ പൂർത്തീകരണം കൂടിയാണിത്. രാജ്യത്തിന്റെ വളർച്ചാ സാധ്യതയെക്കുറിച്ചും നല്ല ബോധ്യമുണ്ടെന്നും തോമസ് ഷഫെർ പറഞ്ഞു.