/kalakaumudi/media/post_banners/5f2a8d67dc0f2c72b223839001106c9f88781ab0a4b087f37b414ee03ecee233.jpg)
സ്കോഡ റാപ്പിഡിന്റെ സി.എന്‍.ജി പതിപ്പ് ഇന്ത്യയിലേക്ക് എത്തുന്നു. എല്‍ഇഡി ഹെഡ്ലാമ്പും ഡിആര്‍എല്ലും, 16 ഇഞ്ച് ബ്ലാക്ക് അലോയി വീല്‍, റിയര്‍ ഡിഫ്യൂസര്‍, ബ്ലാക്ക് സ്പോയിലര്‍, സ്‌കോഡയുടെ സിഗ്നേച്ചറായ ഗ്രില്ല്, വലിയ ബമ്പര്‍ എന്നിവ സി.എന്‍.ജി. മോഡലിലും ഉണ്ടാകും.
റാപ്പിഡിന്റെ ഏറ്റവുമൊടുവിലെ മോഡലിന്റെ ഇന്റീരിയറിന് സമാനമായിരിക്കും റാപ്പിഡിലും.
റാപ്പിഡിന്റെ റെഗുലര്‍ മോഡല്‍ നല്‍കിയിട്ടുള്ള 1.0 ലിറ്റര്‍ മൂന്ന് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനായിരിക്കും സി.എന്‍.ജിക്കും കരുത്ത് പകരുന്നത്.
7.49 ലക്ഷം രൂപയാവും സ്‍കോഡ റാപ്പിഡ് സിഎൻജിയുടെ പെട്രോൾ മാത്രമുള്ള മോഡലിന് വില.
സിഎൻജി കാറുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് സ്‌കോഡ ഇന്ത്യ സെയിൽസ് ആന്റ് മാർക്കറ്റിംഗ് ഡയറക്ടർ സാക് ഹോളിസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
സർക്കാർ സിഎൻജി ശൃംഖല വിപുലീകരിക്കുമ്പോൾ സിഎൻജി പവർ കാറുകൾ അവതരിപ്പിക്കാനാണ് കമ്പനിയുടെ നീക്കം.