/kalakaumudi/media/post_banners/717eb5f7f117b3380400f86f3dce8ff000e6f84468e5be56173cc5c6addd7156.png)
വാഹന വിപണിയിൽ എന്നും പുതുമ നല്കാൻ ആഗ്രഹിക്കുന്നവരാണ് ചെക്ക് വാഹനനിർമ്മാതാക്കളായ സ്‌കോഡ. ഇപ്പോഴിതാ കാറുകളിൽ മാറ്റ് ഫിനിഷിങ് ഇഷ്ടപ്പെടുന്നവർക്കായി റാപിഡ് മാറ്റ് എഡിഷൻ അവതരിപ്പിച്ചിരിക്കുകയാണ് സ്കോഡ.
മാന്വൽ ഗിയർബോക്‌സുള്ള പതിപ്പിന് 11.99 ലക്ഷവും, ഓട്ടോമാറ്റിക് പതിപ്പിന് 13.49 ലക്ഷവുമാണ് എക്‌സ്-ഷോറൂം വില. ലിമിറ്റഡ് എഡിഷനായതിനാൽ വെറും 400 യൂണിറ്റ് മാത്രമാണ് വില്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
110 എച്ച്പി പവറും 172 എൻഎം ടോർക്കും നിർമ്മിക്കുന്ന 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടിഎസ്ഐ ടർബോ-പെട്രോൾ എൻജിനാണ് റാപിഡ് മാറ്റ് എഡിഷനിലും ഉൾപ്പെടുത്തിയിരിക്കുന്നത്.
6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയാണ് ഗിയർബോക്‌സ് ഓപ്ഷനുകൾ. ഇന്റീരിയർ ആകർഷകമാക്കാൻ ഡ്യുവൽ-ടോൺ ടെല്ലൂർ ഗ്രേ ഇന്റീരിയർ ബ്ലാക്ക് ലെതറെറ്റ് അപ്ഹോൾസ്റ്ററിയും അൽകന്റാര ഇൻസെർട്ടുകളുമാണ് നൽകിയിരിക്കുന്നത്.
ലിറ്റി പെർഫോമൻസ് ബൾബുകൾ റാപിഡ് മാറ്റ് എഡിഷനിൽ ഉപയോഗിച്ചതായി സ്കോഡ അവകാശപ്പെടുന്നു. 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റിയർ-വ്യൂ പാർക്കിംഗ് ക്യാമറ, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകളും വൈപ്പറുകളും, ക്രൂസ് കൺട്രോൾ, റിയർ വ്യൂ മിററിനുള്ളിൽ ഓട്ടോ-ഡിമ്മിംഗ് തുടങ്ങിയ ഫീച്ചറുകളും വാഹനത്തിന്റെ പ്രത്യേകതകളാണ്.