By Greeshma Rakesh.05 09 2023
മുംബൈ: സ്‌സേ്‌കോഡ ഓട്ടോ ഇന്ത്യ കുഷാഖിേന്റയും സ്ലാവിയയുടേയും പുതിയ ലിമിറ്റഡ് എഡിഷന്‍ വേരിയന്റുകള്‍ വിപണിയിലിറക്കി. കുഷാഖ് ഒനീക്‌സ്പ്ലസും സ്ലാവിയ അംബീഷന്‍ പ്ലസും. കുറഞ്ഞ വില, എക്‌സ്‌ചേഞ്ച് ആനുകൂല്യങ്ങള്‍, കോര്‍പറേറ്റുകള്‍ക്ക് പ്രത്യേക പാക്കേജ് എന്നിവ പുതിയ വേരിയന്റുകള്‍ക്ക് വാഗ്ദാനം ചെയ്യുന്നു.
ഏറ്റവും പുതിയ ആര്‍16 ഗ്രസ് അലോയ് ,ക്രോം വിന്‍ഡൊ, ക്രോമില്‍ തീര്‍ത്ത മുന്‍വശത്തെ ഗ്രില്‍ റിബ്ബുകളും പിന്നിലെ ട്രങ്കും കുഷാഖ് ഒനീക്‌സ് പ്ലസിന്റെ സവിശേഷതകളാണ്. മാനുവല്‍ ട്രാന്‍സ്മിഷനാണ്. 11.59 ലക്ഷം രൂപയാണ് കുഷാഖ് ഒനീക്‌സിന്റെ എക്‌സ്-ഷോറും വില.
കാന്റി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍ നിറങ്ങളില്‍ ലഭ്യമാണ്.സ്ലാവിയ അംബീഷന്‍ പ്ലസിന്റെ മുന്‍വശത്തെ ഗ്രില്‍,ലോവര്‍ ഡോര്‍, ട്രങ്ക് എന്നിവയെല്ലാം ക്രോമിലാണ് . ഇന്‍-ബില്‍ട്ട് ഡാഷ്‌കാമോടു കൂടിയ സ്ലാവിയ അംബീഷന്‍ പ്ലസ് നിലവിലുള്ള എല്ലാ നിറങ്ങളിലും ലഭിക്കും. ഓട്ടോമാറ്റിക് ട്രാസ്മിഷനുമുണ്ട് . എക്‌സ്-ഷോറൂം വില മാന്വല്‍ ട്രാന്‍സ്മിഷന് 12.49 ലക്ഷം രൂപയും ഓട്ടോമാറ്റിക്കിന് 13.79 ലക്ഷവുമാണ്.