സ്‌കോഡ സ്ലാവിയ സ്‌റ്റൈല്‍ എഡിഷന്‍ വിപണിയില്‍

സ്ലാവിയ സ്‌റ്റൈല്‍ വകഭേദത്തിന്റെ പുതിയ പതിപ്പായ സ്ലാവിയ സ്‌റ്റൈല്‍ സ്‌പെഷ്യല്‍ എഡിഷന്‍ സ്‌കോഡ ഇന്ത്യ വിപണിയിലെത്തിച്ചു.

author-image
anu
New Update
സ്‌കോഡ സ്ലാവിയ സ്‌റ്റൈല്‍ എഡിഷന്‍ വിപണിയില്‍

 

മുംബൈ: സ്ലാവിയ സ്‌റ്റൈല്‍ വകഭേദത്തിന്റെ പുതിയ പതിപ്പായ സ്ലാവിയ സ്‌റ്റൈല്‍ സ്‌പെഷ്യല്‍ എഡിഷന്‍ സ്‌കോഡ ഇന്ത്യ വിപണിയിലെത്തിച്ചു. സ്ലാവിയ സ്‌റ്റൈലിന്റെ മുന്‍ പതിപ്പിലില്ലാത്ത ഡുവല്‍ഡാഷ് ക്യാമറ, എഡിഷന്‍ ബാഡ്ജ്, ബ്ലാക്ക് മിറര്‍ കവറുകള്‍, ബ്ലാക്ക് റൂഫ് ഫോയില്‍ എന്നിവ സ്‌പെഷ്യല്‍ എഡിഷന്റെ സവിശേഷതകളാണ്.

സ്ലാവിയ സ്‌റ്റൈല്‍ സ്‌പെഷ്യല്‍ എഡിഷന്റെ 500 യൂണിറ്റുകള്‍ മാത്രമേ വിപണിയിലെത്തിയിട്ടുള്ളൂ. എക്‌സ്- ഷോറൂം വില 19,13, 400 രൂപയാണ്. മുന്‍ മോഡലിനേക്കാള്‍ 30,000 രൂപ കൂടുതലാണ്.

automobile skoda Latest News