
മഞ്ഞുപുതഞ്ഞുകിടക്കുന്ന ഇന്ത്യ-ചൈന അതിര്‍ത്തി കാക്കുന്ന ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന് (ഐ.ടി.ബി.പി.) കരുത്തന്‍ വാഹനം. ഹോളിവുഡ് സിനിമകളിലും പ്രമുഖ ശൈത്യകാല സാഹസിക വിനോദകേന്ദ്രങ്ങളിലുമൊക്കെ ഉപയോഗിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയോടു കൂടിയ സ്‌നോ സ്‌കൂട്ടറുകളാണ് ഐടിബിപിക്ക് നല്‍കിയിരിക്കുന്നത്.
ചൈനീസ് അതിര്‍ത്തി പരിശോധന ശക്തമാക്കുന്നതിനാണ് മഞ്ഞില്‍ കുതിക്കാന്‍ കഴിവുള്ള സ്നോ സ്കൂട്ടറുകളെ സേനയുടെ ഭാഗമാക്കിയത്. മറുവശത്ത് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സന്നാഹങ്ങള്‍ ശക്തമാക്കുന്നത് തിരിച്ചറിഞ്ഞാണ് ഇന്ത്യന്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദ്യഘട്ടത്തില്‍ ഒരുകോടിയാണ് രൂപ വിലയുള്ള അമേരിക്കന്‍ നിര്‍മ്മിതമായ അഞ്ച് സ്‌നോ സ്‌കൂട്ടറുകളാണ് സേനയ്ക്ക് നല്‍കുന്നത്. ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് ആയുധങ്ങളുമായി ഇതില്‍ സഞ്ചരിക്കാം.
45 ഡിഗ്രി ചരിവുള്ള മഞ്ഞുപുതഞ്ഞ മലഞ്ചെരിവുകളില്‍പോലും ഈ വാഹനം കുതിച്ചുപായും. മഞ്ഞില്‍ അനായാസം പായാന്‍ സഹായിക്കുന്ന ചെയിന്‍ കെയ്‌സ് ബെല്‍റ്റുകളാണ് ഇവയ്ക്കുള്ളത്.വെള്ളയും കറുപ്പും കലര്‍ന്ന നിറം. 325 എംഎം നീളം. 278 കിലോ ഭാരം.
പാളികളില്‍ മികച്ച ഗ്രൗണ്ട് കണ്‍ട്രോള്‍ ലഭിക്കാന്‍ ഹൈഡ്രോളിക്ക് ബ്രേക്ക് ഉള്‍പ്പെടെ അത്യാധുനിക സംവിധാനങ്ങള്‍ ഈ വാഹനത്തിലുണ്ട്.
41 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. ആദ്യഘട്ടത്തിലെത്തുന്ന സ്‌നോ സ്‌കൂട്ടറുകളുടെ പെര്‍ഫോമെന്‍സ് പരിശോധിച്ച ശേഷം കൂടുതല്‍ സ്‌നോ സ്‌കൂട്ടറുകള്‍ വാങ്ങിക്കാനാണ് പദ്ധതി.