പുതിയ ബലേനൊ അടുത്ത വർഷം എത്തും

അടുത്തിടെ പുറത്തിറങ്ങിയതിൽ ഏറ്റവും സൂപ്പർഹിറ്റ് കാറുകളിലൊന്നാണ് മാരുതി സുസുക്കി ബലേനൊ.വിപണിയിൽ പുതിയ ചരിത്രങ്ങൾ കുറിച്ച് മുന്നേറുന്ന ബലേനൊയുടെ ഫെയ്സ്‍ലിഫ്റ്റുമായി മാരുതി എത്തുന്നു. കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത വർഷം ആദ്യം തന്നെ പുതിയ ബലേനൊ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

author-image
Abhirami Sajikumar
New Update
പുതിയ ബലേനൊ അടുത്ത വർഷം  എത്തും
 

അടുത്തിടെ പുറത്തിറങ്ങിയതിൽ ഏറ്റവും സൂപ്പർഹിറ്റ് കാറുകളിലൊന്നാണ് മാരുതി സുസുക്കി ബലേനൊ.വിപണിയിൽ പുതിയ ചരിത്രങ്ങൾ കുറിച്ച് മുന്നേറുന്ന ബലേനൊയുടെ ഫെയ്സ്‍ലിഫ്റ്റുമായി മാരുതി എത്തുന്നു. കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും അടുത്ത വർഷം ആദ്യം തന്നെ പുതിയ ബലേനൊ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

അകത്തും പുറത്തു മാറ്റങ്ങളുമായി എത്തുന്ന ബലേനോയിൽ പുതിയ ബംബറുകൾ ഹെഡ്‌ലാമ്പ് എന്നിവയുണ്ടാകും. ഉൾഭാഗത്തെ അടിസ്ഥാന ഡിസൈനിന് മാറ്റങ്ങളുണ്ടാകില്ലെങ്കിലും പുതിയ ടച്ച്സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം റീഡിസൈൻഡ് സീറ്റുകൾ എന്നിവ പ്രതീക്ഷിക്കാം. മാരുതി വികസിപ്പിച്ച 1.5 ലീറ്റർ ഡീസൽ എൻജിനായിരിക്കും ഏറ്റവും വലിയ മാറ്റം. നിലവിലെ 1.3 ലീറ്റർ മൾട്ടിജെറ്റ് ഡീസൽ എൻജിന് പകരമായിരിക്കും 1.5 ലീറ്റർ എൻജിൻ. പെട്രോൾ എൻജിന് കാര്യമായ മാറ്റങ്ങളുണ്ടാകില്ല. 

 നെക്സ നിരയിലെ ഏറ്റവും വിൽപ്പനയുള്ള വാഹനമാണ് സുസുക്കി ബലേനൊ. മാരുതി സുസുക്കിയുടെ മിഡ് സൈസ് സെഡാനായ സിയാസ് ഫെയ്സ് ലിഫ്റ്റിന്റെ അവതരണത്തിന് ശേഷമായിരിക്കും പുതിയ ബലേനൊയെ വിപണിയിലെത്തിക്കുക.

suzuki baleno