/kalakaumudi/media/post_banners/e84c330200ca72afd65ca38f2abfebfc368c4885e9ca8291d4c77a4268aaefb4.jpg)
ഇന്ത്യയിൽ ആദ്യമായി മാക്‌സി സ്‌കൂട്ടര്‍ അവതരിപ്പിക്കുകയാണ് സുസുക്കി. സാധാരണ നാം കണ്ടുവരുന്ന സ്കൂട്ടർ മോഡലുകളിൽ നിന്നും വളരെ വ്യത്യസ്തമായ മോഡലാണ് ബര്‍ഗ് മാന്‍ സ്ട്രീറ്റ് 125ൽ ആവിഷ്കരിച്ചിരിക്കുന്നത്. വാഹന കമ്പക്കാരുടെ മനസ്സിൽ ഇടം പിടിക്കാൻ ഏറെ സാധ്യതയുള്ള മോഡലാണ് ബര്‍ഗ് മാന്‍ സ്ട്രീറ്റ് 125. ഇന്ത്യൻ വിപണികളിൽ ഇതാദ്യമായാണ് മാക്സി സ്കൂട്ടർ അവതരിപ്പിക്കുന്നത്. ജൂലൈ 19 മുതലാണ് വാഹനം വിപണികളിൽ എത്തുന്നത്. 8.58 BHP @ 7000 rpm ബര്‍ഗ് മാന്‍ സ്ട്രീറ്റ് 125 നൽകുന്ന പവർ. മുൻ വശത്ത് ഡിസ്ക് ബ്രെയ്ക്കാണ് നൽകിയിരിക്കുന്നത്. 124.3 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എൻജിനാണ് ബർഗ് മാൻ സ്ട്രീറ്റിൽ ഉപയോഗിച്ചിരിക്കുന്നത്. വാഹനത്തിന്റെ മുൻവശം ബൈക്കുകളുടേത് പോലെയാണ് രൂപകൽപന ചെയ്തിരിക്കുന്നത്. എന്തായാലും വാഹനം യുവാക്കളിൽ തരംഗം സൃഷ്ടിക്കും എന്ന കാര്യത്തിൽ സംശയമില്ല.