ജിംനിക്ക് ഹെറിറ്റേജ് എഡിഷനുമായി സുസുക്കി; ആദ്യം 300 എണ്ണം മാത്രം

By Greeshma.10 03 2023

imran-azhar

 

 

സുസുക്കി ഓസ്‌ട്രേലിയ ഇത്തവണ എത്തുന്നത് ജിംനിക്ക് ഹെറിറ്റേജ് എഡിഷനുമായാണ്. കോസ്മറ്റിക്ക് അപ്‌ഡേഷനുമായി എത്തുന്ന പ്രത്യേക പതിപ്പിന്റെ 300 യൂണിറ്റുകള്‍ മാത്രമായിരിക്കും നിലവില്‍ നിര്‍മിക്കുക.വൈറ്റ്, ജംഗിള്‍ ഗ്രീന്‍, ബ്ലാക് പേള്‍, മീഡിയം ഗ്രേ എന്നീ നിറങ്ങളിലാണ് ഹെറിറ്റേജ് എഡിഷന്‍ ലഭിക്കുക.

 

എഴുപതുകളിലേയും എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും ജിംനിയുടെ ഓഫ് റോഡ് ലെഗസി കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഹെറിറ്റേജ് എഡിഷന്‍ പുറത്തിറക്കിയിരിക്കുന്നത്.അതെ സമയം എന്‍ജിനില്‍ മാറ്റങ്ങളൊന്നുമില്ല, 1.5 ലീറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിന്‍ തന്നെയാണ് ഹെറിറ്റേജിലും 105 എച്ച്പി കരുത്തും 134 എന്‍എം ടോര്‍ക്കുമുണ്ട്. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ മാത്രമാണ് ലഭിക്കുക.

 

വശങ്ങളിലും പിന്നിലുമുള്ള റെട്രോ തീമിലുള്ള ഓറഞ്ച്, റെഡ് സ്‌ട്രൈപ്‌സാണ് മറ്റുള്ളവയില്‍ നിന്ന് ജിംനിയെ വ്യത്യസ്ഥമാക്കുന്നത്. മാത്രമല്ല ചുവന്ന നിറത്തിലുള്ള മഡ് ഫ്‌ലാപ്പുകളും ജിംനിയിലുണ്ട്.നിലവിലെ മൂന്നു ഡോര്‍ ജിംനിയിലുള്ള എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്ലാംപ്, 7 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലെ, റിവേഴ്‌സ് ക്യാമറ, ക്ലൈമറ്റ് കണ്‍ട്രോള്‍, ലതര്‍ റാപ്പിഡ് സ്റ്റിയറിങ് വീല്‍ എന്നിവയുണ്ട്. സുസുക്കിയുടെ ഓള്‍ ഗ്രിപ് പ്രോ ഫോര്‍ വീല്‍ സിസ്റ്റവും പ്രത്യേക പതിപ്പിലുണ്ട്.

OTHER SECTIONS